Webdunia - Bharat's app for daily news and videos

Install App

‘നിന്നെപ്പോലുള്ള ആണുങ്ങൾ കാരണം പെണ്ണുങ്ങൾക്ക് ജോലി ചെയ്യാൻ കഴിയില്ല’ - മാസ് മറുപടിയുമായി നയൻ‌താര

Webdunia
തിങ്കള്‍, 25 മാര്‍ച്ച് 2019 (13:19 IST)
തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ ആണ് നയൻ‌താര. നയൻസിനേയും പൊള്ളാച്ചി പീഡനത്തിൽ ഇരയായവരേയും പരസ്യമായി അപമാനിച്ച രാധാരവിക്കെതിരെ തമിഴ് സിനിമാലോകം ഒന്നടങ്കം നിലയുറപ്പിച്ചിരിക്കുകയാണ്. നിരവധിയാളുകളാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്.
 
സംവിധായകനും നയൻ‌താരയുടെ കാമുകനുമായ വിഘ്നേഷ് ശിവ, ഗായിക ചിന്മയി. നടിമാരായ രാധിക, വരലക്ഷ്മി തുടങ്ങിയവർ രാധാ രവിക്കെതിരേയും നയൻസിന് പിന്തുണയും പ്രഖ്യാപിച്ച് രംഗത്തെത്തി കഴിഞ്ഞു. സംഭവം വിവാദമായതോടെ രാധാ രവിയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഡി എം കെയും നടികർ സംഘത്തിൽ നിന്നും വിലക്കിയതായി വിശാലും അറിയിച്ചു.
 
സ്ത്രീവിരുദ്ധത അലങ്കാരമാക്കി നടക്കുന്ന രാധാ രവിയെ സിനിമയില്‍നിന്ന് അകറ്റി നിര്‍ത്താന്‍ സഹപ്രവര്‍ത്തകരോട് അപേക്ഷിക്കുമെന്നും കെ.ജെ സ്റ്റുഡിയോസ് വ്യക്തമാക്കി. തമിഴകം ഒന്നടങ്കം നടിക്കൊപ്പമാണ്. 
 
ഇതിന് തൊട്ടുപിന്നാലെ നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന ഐറ എന്ന ചിത്രത്തിലെ രംഗം കെ.ജെ സ്റ്റുഡിയോസ് പുറത്ത് വിട്ടത് വലിയ ചര്‍ച്ചയായി മാറി. രാധാ രവിയുടെ വിവാദ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് നയൻസ് നല്‍കുന്ന മറുപടിയാണിതെന്ന് വ്യാഖ്യാനിക്കാവുന്നതാണ്. 
 
ഐറയില്‍ യമുന എന്ന പത്രപ്രവര്‍ത്തകയുടെ വേഷത്തിലാണ് നയന്‍താര എത്തുന്നത്. പുറത്തുവന്ന വീഡിയോയിൽ ‘നീ മീഡിയയില്‍നിന്ന് വന്ന ആളല്ലേ? നാലഞ്ച് പേര്‍ക്കൊപ്പം കിടക്ക പങ്കിടാതെ ഈ നിലയില്‍ എത്താന്‍ കഴിയുമോ'- ഒരാള്‍ ചോദിക്കുന്നു. അപ്പോള്‍ നയന്‍താരയുടെ കഥാപാത്രം നൽകുന്ന മറുപടി ഇങ്ങനെ:
 
‘'നിന്നെപ്പോലുള്ള ആണുങ്ങള്‍ കാരണം കുടുംബത്തിന് പിന്തുണ നല്‍കണമെന്ന് കരുതുന്ന പെണ്ണുങ്ങള്‍ക്ക് പോലും വെളിയിലിറങ്ങി ജോലി ചെയ്യാന്‍ കഴിയുന്നില്ല‘- നയൻസിന്റെ മറുപടിക്ക് വൻ വരവേൽപ്പാണ് സോഷ്യൽ മീഡിയ നൽകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈക്കൂലി : തഹസീൽദാർ അറസ്റ്റിൽ

മദ്ധ്യവയസ്കയ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എട്ടു പേരിൽ നിന്ന് പതിനൊന്നര ലക്ഷം തട്ടിയ സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ്

ചെറിയ കുറ്റകൃത്യങ്ങൾക്ക് ബന്ധപ്പെട്ട കേസുകളിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രി പോലീസ് സ്റ്റേഷനിൽ പാർപ്പിക്കേണ്ടതില്ലെന്ന് ഡി.ജി.പി

അടുത്ത ലേഖനം
Show comments