Select Your Language

Notifications

webdunia
webdunia
webdunia
रविवार, 29 दिसंबर 2024
webdunia

മലയാളി ബഹറൈനിൽ കൊല്ലപ്പെട്ട നിലയിൽ

മലയാളി ബഹറൈനിൽ കൊല്ലപ്പെട്ട നിലയിൽ
, ബുധന്‍, 4 ജൂലൈ 2018 (17:07 IST)
കോഴിക്കോട് താമരശേരി സ്വദേശിയെ ബെഹറൈനിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 29 കാരനായ അബ്ദുൾ നഹാസിനെയാണ് ബെഹറൈനിലെ ഹുറ പ്രവശ്യയിലെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 
 
കൈൾ രണ്ടും പിറകിലേക്ക് കെട്ടി, കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തലക്കടിച്ചാണ് കോലപ്പെടുത്തിയിരിക്കുന്നത് എന്നാണ് പ്രാധമിക നിഗമനം. തെളിവ് നഷിപ്പിക്കുന്നതിനായി മുളകുപൊടി, അരി, എണ്ണ എന്നിവ തറയിൽ വിതറിയിരുന്നു. 
 
പൊലീസ് സംഘംവും വിരളടയാള വിധഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിന് പിന്നിൽ മലയാളികൾ തന്നെയാണെന്നാണ് പൊലീസിനു ലഭിച്ച സൂചന. അബ്ദുൾ നഹാസിനെ സുഹൃത്തുക്കൾ രാത്രി ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും ഫോണെടുത്തിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു. പോസ്റ്റുമഓർട്ടത്തിനായി മൃതദേഹം സൽമാനിയ മെഡിക്കൽ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; എഡിജിപിയുടെ മകളുടെ വാദം തെറ്റ് - കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്