80കളിലും 90കളിലും ജനിച്ചവരുടെ ബാല്യകാല സ്മരണകളിൽ ഒരു പ്രധാനപ്പെട്ട ഒന്നായിരിക്കും പർലേയുടെ റോള കോള ബിസ്കറ്റ്. പത്ത് വർഷങ്ങൾക്ക് മുൻപ് നിർമ്മാണം അവസാനിപ്പിച്ച റോള കോള ബ്രാൻഡ് ബിസ്കറ്റിനെ വിപണിയിൽ തിരികെ എത്തിക്കുന്നു എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാർലേയ്. പാർലേയ് പ്രൊഡക്റ്റ്സ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളിയായ സിദ്ദാർത്ഥ് സായി ഗോപിനാഥ് ഫെബ്രുവരിയിൽ പാർലേയെ ടാഗ് ചെയ്ത് ഒരു ട്വീറ്റാണ് റോള കോള ബിസ്കറ്റുകൾ വീണ്ടും വിപണിയിലെത്തിക്കാൻ പാർലേയ് തീരുമാനിച്ചതിന്റെ തുടക്കം. റോള കോള ബിസ്കെറ്റുകൾ തിരികെ മർക്കറ്റിലെത്തിക്കാൻ ഈ ട്വീറ്റിന് എത്ര റീ ട്വീറ്റുകൾ വേണം എന്നായിരുന്നു പർലേയെ ടാഗ് ചെയ്ത ട്വീറ്റിൽ ഗോപിനാഥ് ചോദിച്ചത്.
നിരവധി പേർ ഈ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു. ഇതോടെ പാർലേയ് ട്വീറ്റിന് മറുപടി നൽകി. റോള കോള ബ്സ്കറ്റുകൾ വീണ്ടും വിപണിയിലെത്തണമെങ്കിൽ #BringBackRolaCola എന്ന ഹാഷ്ടാഗിന് 10K റീട്വീറ്റ് ലഭിക്കണം എന്നായിരുന്നു പാർലേയുടെ മറുപടി. റീട്വീറ്റ് 10000ത്തിന് മുകളിൽ എത്തിയതോടെ റോള കോള ബിസ്കറ്റ് വിപണിയിൽ തിരികെ എത്തിക്കും എന്ന് പാർലേയ് പ്രഖ്യാപിക്കുകയായിരുന്നു.