മമ്മൂട്ടിയുടെ പരോള്‍ വിജയിച്ചോ?

ആദ്യം കിതച്ചു, പിന്നെ കുതിച്ചു! - ഫാമിലി ഏറ്റെടുത്ത് മമ്മൂട്ടിയുടെ പരോള്‍

Webdunia
തിങ്കള്‍, 9 ഏപ്രില്‍ 2018 (11:33 IST)
ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയൊരുക്കിയ മമ്മൂട്ടി ചിത്രം പരോളിന്റെ ആദ്യദിന കളക്ഷന്‍ പുറത്തുവന്നു. സമീപകാലത്തിറങ്ങിയ മമ്മൂട്ടിയുടെ മാസ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് പരോള്‍. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പരോള്‍ ആദ്യദിനം സ്വന്തമാക്കിയത്  1 കോടി 4 ലക്ഷമാണ്.
 
ആദ്യദിനം കുടുംബപ്രേക്ഷകരുടെ തള്ളിക്കയറ്റമായിരുന്നു. എന്നാല്‍, രണ്ടാംദിനം 2.7 കോടി രൂപ ചിത്രത്തിന് നേടാന്‍ കഴിഞ്ഞു. കര്‍ഷകനും കമ്മ്യൂണിസ്റ്റുമായ സഖാവ് അലക്സിന്റെ കഥയാണ് പരോള്‍ പറയുന്നത്. കുടുംബത്തിനായി ജയിലില്‍ പോകേണ്ടി വന്ന അലക്സിന്റെ കഥയെ വരും ദിവസങ്ങള്‍ കുടുംബപ്രേക്ഷര്‍ എറ്റെടുക്കുമെന്നാണ് സൂചന.
 
ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതകഥയുമായിട്ടാണ് പരോള്‍ വന്നത്. നവാഗതനായ ശരത് സന്ദിത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആന്റണി ഡിക്രൂസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസ് തന്നെയാണ് നിര്‍മ്മിക്കുന്നത്. പൂജപ്പുര ജയില്‍ വാര്‍ഡനായിരുന്ന സംവിധായകന്‍ അജിത്ത് പൂജപ്പുരയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുരളീധരന് ആരോഗ്യം, വൈദ്യുതി വിഷ്ണുനാഥിന്, ബിന്ദു കൃഷ്ണയ്ക്ക് സാമൂഹികക്ഷേമം: വകുപ്പുകളിൽ ഏകദേശ ധാരണ

പിണറായിക്കെന്താ പ്രായപരിധിയില്ലെ, കെ കെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടി: കണ്ണൂർ ജില്ലാകമ്മിറ്റിയിൽ രൂക്ഷവിമർശനം

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

അടുത്ത ലേഖനം
Show comments