മുംബൈ: ബോളിവുഡ് താരം സുഷാന്ത് സിംഗ് രജ്പുതിന്റെ മരണത്തിൽ നടി റിയ ചക്രബർത്തിയ്ക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യ പ്രേരണ കുറ്റം ഉൾപ്പടെ ചുമത്തിയാണ് റിയ ചക്രബർത്തിയ്ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്. സുഷാന്തിന്റെ അച്ഛന്റെ പരാതിയെ തുടർന്നാണ് പറ്റ്ന പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സുഷന്ത് ജീവനൊടുക്കാൻ കാരണമായത് റിയ ചക്രബർത്തിയാണെന്നും, റിയ സുഷാന്തിനെ സാമ്പത്തികമായി വഞ്ചിച്ചതായും. മാനസികമായി പീഡിപ്പിച്ചതായും ചെയ്തുവെന്ന് പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. റിയയുടെ കുടുംഗാങ്ങൾ ഉൾപ്പടെ ആറുപേർക്കെതിരെയാണ് പരാതിയിൽ പരാമർശമുള്ളത്. കേസിന്റെ അന്വേഷണത്തിൽ ബിഹാർ പൊലീസ് മുംബൈ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. സുഷാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം എന്ന് റിയ നേരത്തെ അഭ്യന്തര മന്ത്രി അമിത് ഷായെ ടാഗ് ചെയ്ത് ട്വിറ്റ് ചെയ്തിരുന്നു.