‘മാർക്കറ്റ് വാല്യു ഉള്ള യൂത്തൻ എന്നതിലപ്പുറം എന്താണ് പ്രണവിനുള്ളത്?‘

വ്യാഴം, 3 ജനുവരി 2019 (11:18 IST)
ആദിയാണ് പ്രണവ് മോഹൻലാൽ നായകനായി എത്തിയ ആദ്യ പടം. 2018ലെ ആദ്യ ബ്ലോൿബസ്റ്റർ കൂടി ആയിരുന്നു ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഇറങ്ങിയതിനു ശേഷം പ്രണവിനു ‘ശോക മൂകമായ’ മുഖമാണ് എപ്പോഴും എന്നൊരു ആരോപണം ഉയർന്നിരുന്നു. 
 
ഇതിനു മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ അരുൺ ഗോപി. പ്രണവിന്റെ രണ്ടാമത്തെ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സംവിധായകനാണ് അരുൺ ഗോപി. എന്തുകൊണ്ടാണ് പ്രണവ് എന്ന നടനെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്ത് എന്നതിനുള്ള ഉത്തരം നൽകുകയാണ് സംവിധായകൻ.
 
മാര്‍ക്കറ്റ് വാല്യുവുള്ള നായകന്‍ എന്നതിനപ്പുറം ഒരു സര്‍ഫിംഗ് ഇന്‍സ്ട്രക്ടര്‍ക്ക് വേണ്ട ശരീരഘടനയും ഫ്‌ളക്‌സിബിലിറ്റിയും തന്നെയാണ് ഈ ചിത്രത്തിലേക്ക് പ്രണവിനെ തിരഞ്ഞെടുക്കാനുള്ള കാരണം. അതുപോലെ തന്നെ പ്രണവ് ഒരു ഡയറക്ടേഴ്‌സ് ആക്ടറാണെന്നും അരുണ്‍ഗോപി പറയുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രൻ