Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രൻ

തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രൻ

തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും: മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രൻ
, വ്യാഴം, 3 ജനുവരി 2019 (10:53 IST)
ശബരിമലയിൽ സ്‌ത്രീകൾ കയറിയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടുമെന്നും, കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായി വിജയന്റെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 
 
പിണറായിയുടെ ചെരുപ്പ് നക്കിയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റെന്നും അവര്‍ ഒരു സ്വകാര്യ ചാനൽ ചർച്ചയിൽ പറഞ്ഞു. അതേസമയം, ശബരിമല കർമ്മ സമിതി ആഹ്വാനം ചെയ്‌ത ഹർത്താൻ സംസ്ഥാനത്തുടനീളം ആക്രമണം അഴിച്ചുവിടുകയാണ്. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതം പൂര്‍ണമായും സ്‌തംഭിച്ച നിലയിലാണ്. 
 
മലപ്പുറം തവനൂരില്‍ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു. വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. അതേസമയം, വ്യാപാരസ്ഥാപനങ്ങള്‍ക്ക് പൊലീസ് മതിയായ സുരക്ഷ നല്‍കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് ടി നസിറുദ്ദീന്‍ ആരോപിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ലക്ഷ്മിക്കും ഉഷയുടെ അമ്മയ്ക്കും ശബരിമലയിൽ കയറാം, അതിന് തന്ത്രിമാരുടെ ഒത്താശയും, അതിനൊന്നും ആർക്കും പ്രശ്നമില്ലാത്തത് എന്ത്?’ - തന്ത്രി കണ്ഠരര് രാജീവരുടെ മൌനത്തിന്റെ അർത്ഥമെന്ത്?