Webdunia - Bharat's app for daily news and videos

Install App

ഭാര്യയ്ക്ക് മുന്നിലിട്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്ന കേസില്‍ നിര്‍ണായക ട്വിസ്റ്റ്!

അച്ഛന്റെ ആവശ്യം അമൃത ചെവിക്കൊണ്ടില്ല, പ്രണയ്‌നെ പട്ടാപ്പകൽ വെട്ടിക്കൊന്നയാൾ അറസ്റ്റിൽ

Webdunia
ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (10:50 IST)
ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് പട്ടാപ്പക്കല്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്ന സംഭവത്തിൽ കൊലപാതകം നടത്തിയ 23 കാരനെ പൊലീസ് ബീഹാറില്‍ വെച്ച് അറസ്റ്റ് ചെയ്തു. ഭാര്യപിതാവിനെതിരെ കൂടുതല്‍ തെളിവുകൾ പൊലീസിന് ലഭിച്ചു. 
 
തെലങ്കാന നാല്‍ഗോണ്ട ജില്ലയിലെ ജ്യോതി ആശുപത്രിയില്‍ വെച്ചാണ് രാജ്യത്തെ നടുക്കുന്ന സംഭവം നടന്നത്. പ്രണയ് പെരുമല്ല എന്നയുവാവാണ് കൊല്ലപ്പെട്ടത്. ബിഹാറില്‍ നിന്നുള്ള സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും ഒരു കോടി രൂപയുടെ ക്വട്ടേഷന്‍ എടുത്താണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, ഈ സംഘത്തിന് ഐഎസ് ബന്ധമുണ്ടെന്നും പൊലീസ് ആരോപിച്ചു.
 
അതേസമയം, നടന്നത് ദുരഭിമാനക്കൊലപാതകം തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് മുൻപുള്ള ദിവസങ്ങളിൽ പെണ്‍കുട്ടിയെ നിരന്തരം ഫോണ്‍ വിളിച്ച് ഗര്‍ഭം അലസിപ്പിക്കാനും ഭര്‍ത്താവിനെ ഉപേക്ഷിച്ച് തിരികെ വരാനും അച്ഛന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന പെണ്‍കുട്ടിയുടെ വാക്കുകൾ പൊലീസ് കാര്യമായി എടുത്തിട്ടുണ്ട്. 
 
പ്രണയ്‌നെ ഉപേക്ഷിച്ച് വീട്ടിലെത്തിയാല്‍ 3 വര്‍ഷം കഴിയുമ്പോള്‍ കല്യാണം നടത്താമെന്നും അമൃതയുടെ അച്ഛന്‍ പറഞ്ഞു. അമൃത ഇതിന്റെ പേരില്‍ അച്ഛനോട് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. എന്നാല്‍, അച്ഛന്‍ തന്റെ ഭര്‍ത്താവിനെ ഇതിന്റെ പേരില്‍ കൊലപ്പെടുത്തുമെന്ന് കരുതിയില്ലെന്നും ഭര്‍ത്താവിനെ കൊലപ്പെടുത്തിയാല്‍ താന്‍ തിരിച്ചുചെല്ലുമെന്ന് കരുതിയാകാം പ്രണയ്യെ അച്ഛന്‍ കൊലപ്പെടുതിയതെന്നും അമൃത പറഞ്ഞു.
 
ഗര്‍ഭിണിയായ അമൃതയുമൊത്ത് ആശുപത്രിയില്‍ നിന്നും ഇറങ്ങി ഗേറ്റിനടുത്തെത്തിയപ്പോൾ പിന്നിൽ നിന്ന് ഒരാൾ വടിവാൾ കൊണ്ട് പ്രണയ്‌നെ വെട്ടുകയായിരുന്നു. ആദ്യ വെട്ടില്‍ താഴെ വീണ പ്രണയ്‌നെ ഒരു വെട്ട്കൂടെ വെട്ടി കൊലപാതകി സ്ഥലം വിടുകയായിരുന്നു. 
 
സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ കൊലപാതകം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ആറ് മാസം മുമ്പാണ് അവര്‍ണനായ പ്രണയ് സവര്‍ണയായ അമൃതയെ വിവാഹം ചെയ്തത്. അമൃത മൂന്ന് മാസം ഗര്‍ഭിണിയാണ്. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രണയ് മരിച്ചിരുന്നു. അതേസമയം, കൊലപാതകം നടത്തിയത് അമൃതയുടെ പിതാവാണെന്ന് ആരോപിച്ച് പ്രണയ്‌ന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം, ക്യാബ് ഡ്രൈവറെ തല്ലിക്കൊന്നു

നവീന്‍ ബാബു കൈക്കൂലി വാങ്ങിയിട്ടില്ല, നടന്നതെല്ലാം ദിവ്യയുടെ പ്ലാന്‍; ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് പുറത്ത്

കാസര്‍ഗോഡ് ബന്ധുവീട്ടിലേക്ക് നടന്നു പോയ വയോധികന്‍ സൂര്യാഘാതമേറ്റ് മരിച്ചു

വേനല്‍ കാലത്ത് ആസ്മ രോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം

വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകും; ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments