Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപാ നിശാന്തിന്റെ കവിതാ മോഷണ വിവാദം: പ്രിൻസിപ്പല്‍ യുജിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ദീപാ നിശാന്തിന്റെ കവിതാ മോഷണ വിവാദം: പ്രിൻസിപ്പല്‍ യുജിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തൃശൂര്‍ , ശനി, 1 ജൂണ്‍ 2019 (16:04 IST)
അധ്യാപിക ദീപാ നിശാന്തുമായി ബന്ധപ്പെട്ട കവിതാ മോഷണ വിവാദത്തില്‍ തൃശൂര്‍ കേരള വര്‍മ്മ കോളജ് പ്രിൻസിപ്പല്‍ യുജിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കവിത മോഷണത്തെ കുറിച്ച് കോളേജ് തലത്തില്‍ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ആരില്‍ നിന്നും പരാതി ലഭിക്കാത്തതിനാലാണ് ഇതെന്നും യുജിസിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് എല്ലാവരില്‍ നിന്ന് അഭിപ്രായം തേടിയ ശേഷമാണ് പ്രിൻസിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ യുജിസി ദീപയില്‍ നിന്ന് നേരിട്ട് വിശദീകരണം തേടുമെന്നാണ് സൂചന.

ദീപാ നിശാന്തുമായി ബന്ധപ്പെട്ട കവിതാ മോഷണ വിവാദത്തില്‍ പ്രിന്‍സിപ്പലിന് യുജിസി നോട്ടീസ് നല്‍കിയിരുന്നു. അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തു കൊണ്ട് ലഭിച്ച പരാതിയിലാണ് യുജിസിയുടെ ഇടപെടല്‍.

എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ എസ് കലേഷിന്‍റെ കവിത മോഷ്ടിച്ച് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന ആരോപണത്തില്‍ നേരത്തെ ദീപാ നിശാന്തിനെതിരെ കോളജ് പ്രിന്‍സിപ്പലിന്റെ അന്വേഷണ റിപ്പോര്‍ട്ട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് കൈമാറിയിരുന്നു. അധ്യാപക സംഘടനയായ ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ ജേണലില്‍ ദീപ പ്രസിദ്ധീകരിച്ച കവിതയാണ് വിവാദ വിഷയമായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

30 വർഷത്തോളം സൗദി രാജകുമാരനായി നടിച്ച് 8 മില്യൺ ഡോളർ തട്ടി, പന്നിയിറച്ചിയോടുള്ള ഇഷ്ടം കള്ളിപൊളിച്ചു !