Webdunia - Bharat's app for daily news and videos

Install App

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്‌റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്‌റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (12:57 IST)
ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനെ തുടർന്ന് ശബരിമല ധർമ സേന സംസ്ഥാന പ്രസിഡന്റ് രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി.

രാഹുൽ ജാമ്യ വ്യവസ്ഥകൾ പാലിക്കാത്തതിനാല്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. രാഹുലിനെ അറസ്‌റ്റ് ചെയ്‌ത് ഹാജരാക്കാനും കോടതി ഉത്തരവിട്ടു.

എല്ലാ ശനിയാഴ്ച്ചകളിലും പമ്പ പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പ് വയ്ക്കണമെന്നതായിരുന്നു പ്രധാന വ്യവസ്ഥ. കഴിഞ്ഞ രണ്ടാഴ്ച്ചയായി രാഹുല്‍ ഈ വ്യവസ്ഥ പാലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാന്‍ റാന്നി കോടതി ഉത്തരവിട്ടത്.

അതേസമയം, പൊലീസിലെ ചിലരുടെ രാഷ്ട്രീയ താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും തനിക്കെതിരെ വ്യക്തിവൈരാഗ്യം തീർക്കുകയാണെന്നും രാഹുൽ പ്രതികരിച്ചു. ഇക്കാര്യത്തിൽ തിങ്കളാഴ്‌ച തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഒരു സ്വകാര്യ ചാനലിനോട് അദ്ദേഹം പ്രതികരിച്ചു.

എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ നടത്തിയ  പരാമര്‍ശങ്ങളുടെ പേരിലായിരുന്നു രാഹുല്‍ ഈശ്വറിനെ കേസെടുത്തത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

എന്തുകൊണ്ട് ബിജെപിക്കെതിരെ മത്സരിക്കുന്നില്ല, കാരണം തുറന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധി

തൃശൂർ. പ്രവാസിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കണ്ണർ സ്വദേശി പോലീസ് പിടിയിലായി

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

അടുത്ത ലേഖനം
Show comments