Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാന്‍ ഒരു മുസ്ലീമാണ്,ഭാര്യ ഹിന്ദുവും. എന്റെ മക്കൾ ഇന്ത്യക്കാരും’;ഷാരൂഖാന്റെ വാക്കുകൾക്ക് നിറഞ്ഞ കയ്യടി!

ഒരു റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നതിനിടെ ബോളിവുഡ് നടന്‍ ഷാരൂഖാന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്.

ഞാന്‍ ഒരു മുസ്ലീമാണ്,ഭാര്യ ഹിന്ദുവും. എന്റെ മക്കൾ ഇന്ത്യക്കാരും’;ഷാരൂഖാന്റെ വാക്കുകൾക്ക് നിറഞ്ഞ കയ്യടി!

റെയ്‌നാ തോമസ്

, ഞായര്‍, 26 ജനുവരി 2020 (15:35 IST)
ഒരു റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നതിനിടെ ബോളിവുഡ് നടന്‍ ഷാരൂഖാന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തയാകുന്നത്. 'മതം എന്റെ വീട്ടില്‍ ഒരു വിഷയമല്ല. അതെക്കുറിച്ച്‌ സംസാരിക്കാറുമില്ല'. അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നുമില്ലന്ന് താരം പറയുന്നു. റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായുള്ള പ്രത്യേക എപ്പിസോഡില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു തന്റെ മതേതര ജീവിതത്തെക്കുറിച്ച്‌ ഷാരൂഖ് മനസ്സു തുറന്നത്.
 
1991 ലാണ് ഷാരൂഖും ഗൗരിയും കുടുംബാംഗങ്ങളുടെ എതിര്‍പ്പുകളെ അതിജീവിച്ച്‌ വിവാഹിതരാകുന്നത്. സിനിമയില്‍ ഷാരൂഖ് മുന്‍നിര നടനായി പേരെടുക്കുന്നതിനും മുന്‍പായിരുന്നു വിവാഹം. ആര്യന്‍, സുഹാന, അബ്രാം എന്നിവരാണ് ഇവരുടെ കുട്ടികള്‍.
 
ഷാരുഖാന്റെ വാക്കുകൾ ഇങ്ങനെ‌-
 
ഞാന്‍ ഒരു മുസ്ലീമാണ്,എന്റെ ഭാര്യ ഹിന്ദുവും. എന്റെ കുട്ടികള്‍ ഇന്ത്യക്കാരും. എല്ലാ മതങ്ങളുടെയും ആഘോഷങ്ങള്‍ ഞങ്ങള്‍ക്ക് ഒരുപോലെയാണ്. സ്‌കൂളില്‍ ചേരുന്ന അവസരത്തില്‍ മതം പൂരിപ്പിക്കാനുള്ള ഒരു കോളമുണ്ട്. ഒരിക്കല്‍ എന്റെ മകള്‍ സുഹാന എന്താണ് താനതില്‍ എഴുതേണ്ടത് എന്ന് എന്നോട് ചോദിച്ചു. ഇന്ത്യന്‍ എന്ന് എഴുതിയാല്‍ മതി എന്നായിരുന്നു എന്റെ ഉത്തരം. പ്രാര്‍ഥനയുടെയും നമസ്‌കാരത്തിന്റെയും കണക്കെടുക്കുകയാണെങ്കില്‍ എന്നെ വിശ്വാസി എന്നു വിളിക്കാനാകില്ല. എന്നാല്‍ ഞാന്‍ ഒരു മുസ്ലീമാണ്’


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐശ്വര്യവും സമ്പൽസമൃദ്ധിക്കുമായി പ്ലസ്ടു വിദ്യാർത്ഥിനിയെ മന്ത്രവാദിയെ കൊണ്ട് കല്യാണം കഴിപ്പിച്ച് പീഡനം; അമ്മയടക്കം മൂന്ന് പേർ അറസ്റ്റിൽ