റിമി ടോമിയും റോയ്സും അകന്നത് 2018 മുതലോ?

റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രിൽ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം.

ഞായര്‍, 5 മെയ് 2019 (09:45 IST)
നടിയും ഗായികയുമായ റിമി ടോമിയും റോയ്സ് കിഴക്കൂടനും പരസ്പര ധാരണയിൽ വിവാഹ മോചന ഹർജി സമർപ്പിച്ച സാഹചര്യത്തിൽ ഇരുവരും പിരിഞ്ഞിട്ട് ഏറെ നാളായെന്ന് സൂചന. സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന റിമി കഴിഞ്ഞ ഒരു വർഷമായി റോയ്സുമൊത്തുള്ള ചിത്രങ്ങൾ ഒന്നും തന്നെ പങ്കുവച്ചിരുന്നില്ല. ഇത് ദാമ്പത്യ ബന്ധത്റ്റ്ഹിലെ പൊരുത്തക്കേടുകളെ തുടർന്നെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 16നായിരുന്നു ഇവർ വിവാഹമോചന ഹർജി സമർപ്പിച്ചത്. 
 
റോയ്‌സ് കിഴക്കൂടനുമായി 2008 ഏപ്രിൽ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം. പരസ്പര ധാരണിയിൽ വിവാഹ മോചനത്തിന് തയ്യാറായതു കൊണ്ട് ആറ് മാസത്തിനുള്ളിൽ കോടതിയിൽ നിന്നും വിവാഹ മോചനം നേടാം. ടെലിവിഷൻ പരിപാടികളിലൂടെ ഗാന രംഗത്ത് സജീവമായ റിമി ടോമി ദിലീപ് ചിത്രം മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചതിലൂടെ ശ്രദ്ധേയയായി മാറി. പിന്നെ ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായി മാറി.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ് - പ്രതി ഒളിവില്‍