സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സൽമാൻ ഖാൻ; അഹങ്കാരം കൂടുന്നുണ്ടെന്ന് സോഷ്യൽ മീഡിയ

Select Your Language

Notifications

webdunia
webdunia
webdunia
Saturday, 11 January 2025
webdunia

സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സൽമാൻ ഖാൻ; അഹങ്കാരം കൂടുന്നുണ്ടെന്ന് സോഷ്യൽ മീഡിയ

സുരക്ഷാ ഉദ്യോഗസ്ഥന്റെ കരണത്തടിച്ച് സൽമാൻ ഖാൻ; അഹങ്കാരം കൂടുന്നുണ്ടെന്ന് സോഷ്യൽ മീഡിയ
, വ്യാഴം, 6 ജൂണ്‍ 2019 (11:27 IST)
പുതിയ ചിത്രം ഭാരതിന്റെ പ്രീമിയര്‍ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുന്നതിനിടെ പരസ്യമായി സുരക്ഷാ ഉദ്യോഗസഥന്റെ മുഖത്തടിച്ച് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. സുരക്ഷാഉദ്യോഗസ്ഥന്റെ കരണത്തടിച്ച സംഭവം ബി ടൌണിലാകെ ചർച്ചയായി കഴിഞ്ഞു. 
 
സല്‍മാനെ കാണാന്‍ തള്ളിക്കയറുന്ന ആരാധകരെ നിയന്ത്രിക്കുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍. ഇതിനിടയിൽ താരത്തെ കാണാൻ ഉന്തിത്തള്ളിയെത്തിയ ഒരു കുട്ടി ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥൻ പിടിച്ച് മാറ്റി. ഇത് ഇഷ്ടപ്പെടാഞ്ഞതാണ് സൽമാനെ പ്രകോപിപ്പിച്ചതെന്നാണ് ആരാധകർ പറയുന്നത്.  
 
ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പൊതുസ്ഥലത്ത് വെച്ച് സുരക്ഷാ ഉദ്യോഗസ്ഥനെ തല്ലിയതിന് നടന്‍ മാപ്പു പറയണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെടുന്നുണ്ട്. എന്തായാലും താരത്തിന്റെ ഈ അന്തസില്ലാത്ത പെരുമാറ്റത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളം അതിജീവിക്കുന്നു: ആശ്വാസമായി പുനെയിലെ ഫലം; സംശയിക്കപ്പെട്ട ആറുപേർക്കും നിപയില്ല