രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാനുറച്ച് സരിത; വയനാട്ടിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Webdunia
വ്യാഴം, 4 ഏപ്രില്‍ 2019 (13:28 IST)
എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മത്സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാനാണ് സരിത പത്രിക നൽകിയത്.

എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കുന്നതിന് പുറമേയാണ് വയനാട്ടിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിക്കെതിരെയും സരിത മത്സരിക്കുന്നത്. എറണാകുളത്ത് മത്സരിക്കുന്നതിനായി സരിത നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എറണാകുളം ജില്ലാ കളക്ടര്‍ വൈ സഫിറുള്ള മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് അവര്‍  സമര്‍പ്പിച്ചത്.

എറണകുളം കളക്ട്രേറ്റിൽ നാം‌നിർദേശ പത്രിക വാങ്ങാൻ എത്തിയപ്പോഴായിരുന്നു എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കുന്നതായി സരിത വ്യക്തമാക്കിയത്.

താൻ നൽകിയ പരാതിയിൽ പ്രതികളായവര്‍ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. അവർക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാം. ഈ സന്ദേശം ജനങ്ങൾക്ക് നൽകുന്നതിനാണ് സ്ഥാനാര്‍ഥിയാകുന്നതെന്നും സരിത വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments