Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജി‌എൻ‌പി‌സിയുടെ ഉദ്ദേശം തെറ്റാണെന്ന് സെൻ‌കുമാർ, രാഷ്ട്രീയമോ ജാതിയോ ഇല്ലാതെ എല്ലാവരും ഹൃദയം കൊണ്ട് സഹായിക്കുന്നവരാണെന്ന് അജിത് കുമാർ

ജി‌എൻ‌പി‌സിയുടെ ഉദ്ദേശം തെറ്റാണെന്ന് സെൻ‌കുമാർ, രാഷ്ട്രീയമോ ജാതിയോ ഇല്ലാതെ എല്ലാവരും ഹൃദയം കൊണ്ട് സഹായിക്കുന്നവരാണെന്ന് അജിത് കുമാർ
, വ്യാഴം, 30 മെയ് 2019 (11:30 IST)
ഫേസ്ബുക്കിലെ ഏറ്റവും വലിയ കൂട്ടായ്മയാണ് ‘ജി എൻ പി സി’ (ഗ്ലാസിലെ നുരയും പ്ലെറ്റിലെ കറിയും). ഈ കൂട്ടായ്മയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. ഗ്രൂപ്പിന്റെ പേര് തന്നെ ഉദ്ദേശം തെറ്റാണെന്ന് തോന്നിപ്പിക്കുന്നതാണെന്നും അതിനെ പിന്തുണയ്ക്കുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. അമൃത ടിവിയിലെ ‘ജനനായകന്‍’ എന്ന പരിപാടിയിലായിരുന്നു സെന്‍കുമാറിന്റെ വിമര്‍ശനം.
 
എന്നാല്‍ ഗ്രൂപ്പില്‍ ഇപ്പോള്‍ മദ്യത്തെ സംബന്ധിച്ച പോസ്റ്റുകളൊന്നും തന്നെയില്ലെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ ഒത്തുകൂടുന്ന ഇടമാണെന്നും ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാര്‍ വിശദീകരിച്ചു.
 
‘24 ലക്ഷം പേരുള്ള ഗ്രൂപ്പിന്റെ അഡ്മിനാണെങ്കിൽ ആ 24 ലക്ഷം ആളുകളിലേക്ക് ഒരു പരസ്യം അയക്കണമെങ്കിൽ വളരെ എളുപ്പം നടക്കും. നിങ്ങൾ ചെയ്യുന്നുണ്ടോയെന്ന് അറിയില്ല. ഏറ്റവും അധികം ആളുകൾ ആകർഷിക്കുന്നത് മോശം കാര്യങ്ങളെയാണ്. കേസിന്റെ സ്ഥിതി അറിയില്ല. പക്ഷേ അതിന്റെ പേര് തന്നെ അതിന്റെ ഉദ്ദേശം ശരിയല്ലെന്ന് വ്യക്തമാക്കുന്നുണ്ട്’- സെൻ‌കുമാർ പറഞ്ഞു.
 
‘രാഷ്ട്രീയമില്ല, ജാതിയില്ല, ആൺ പെൺ വ്യത്യാസമില്ല, മതമില്ല. അതിനകത്തുള്ള അഞ്ച് ലക്ഷം സ്ത്രീകൾക്ക് ആരും പേഴ്സണൽ മെസെജ് അയക്കാറില്ല. ഗ്രൂപ്പിൽ ഭക്ഷണം, യാത്ര തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാത്രമാണ് സംസാരിക്കാറുള്ളത്. ആരെങ്കിലും സഹായം അഭ്യർത്ഥിച്ചാൽ എല്ലാവരും ഹൃദയം കൊണ്ട് സഹായിക്കുന്നവരാണ്’- ഗ്രൂപ്പിന്റെ അഡ്മിൻ അജിത് കുമാർ പറയുന്നു.
 
ഫേസ്ബുക്കിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുകളിലൊന്നാണ് ജിഎന്‍പിസി. ഭക്ഷണം, യാത്ര തുടങ്ങിയവയുടെ വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന ഗ്രൂപ്പില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നുണ്ട്. തൊഴില്‍രഹിതരായ അംഗങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്താനുള്ള ഇടവും അടുത്തിടത്ത് രൂപീകരിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവിന്റെ വെട്ടിയെടുത്ത തലയുമായി ഭാര്യ പൊലീസ് സ്റ്റേഷനിൽ, കാരണം കേട്ട് അമ്പരന്ന് പോലീസുകാര്‍