Webdunia - Bharat's app for daily news and videos

Install App

'മരിച്ചവരുടെ ലിസ്‌റ്റിൽ പോലും അച്ഛന്റെ പേരില്ല': 'അമ്മ'യ്‌ക്കെതിരെ തുറന്നടിച്ച് ഷമ്മി തിലകൻ

'അമ്മ'യ്‌ക്കെതിരെ തുറന്നടിച്ച് ഷമ്മി തിലകൻ

Webdunia
ശനി, 30 ജൂണ്‍ 2018 (10:20 IST)
താരസംഘടനയായ 'അമ്മ'യ്‌ക്ക് നടനും തിലകന്റെ മകനുമായ ഷമ്മി തിലകൻ കത്തയച്ചു. അമ്മ മുമ്പ് സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് കത്ത്. അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ഷമ്മി തിലകന്‍ ആരോപിക്കുന്നു. മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും ഷമ്മി തിലകന്‍ കത്തില്‍ പറയുന്നു.
 
' ജനറല്‍ ബോഡിക്കുള്ള അറിയിപ്പിനൊപ്പം മരണപ്പെട്ടവരുടെ ലിസ്റ്റ് ഉണ്ടാകും. അച്ഛന്‍ മരിച്ച കാലഘട്ടത്തിലെ എല്ലാവരുടെയും പേര് അതില്‍ ഉണ്ട്. അച്ഛന്റെ മാത്രം ഇല്ല. അച്ഛന്‍ മരിച്ചു എന്നത് സത്യമാണ്. ഞാന്‍ അദ്ദേഹത്തിന് കർമ്മം ചെയ്തയാളാണ്. ലിസ്റ്റില്‍ പേരില്ല എന്നത് കൊണ്ട് ആ സത്യം സത്യമല്ലാതാകുന്നില്ല. ആ ഒരു വിഷമം ഉണ്ട്. അതുകൊണ്ട് ജനറല്‍ ബോഡിയില്‍ ഞാന്‍ പങ്കെടുക്കാറില്ല'- ഷമ്മി തിലകന്‍ പറഞ്ഞു.
 
കഴിഞ്ഞ ദിവസമാണ് തിലകൻ മോഹൻലാലിന് അയച്ച കത്ത് മകൾ സോണിയ പുറത്തുവിട്ടത്. ആ കത്തിലെ വിവരങ്ങൾ വലിയ ചർച്ചയ്‌ക്ക് വഴിതെളിച്ചിരുന്നു. ദിലീപിന് ലഭിച്ച പിന്തുണ അച്ഛന് ലഭിച്ചില്ലെന്നും സോണിയ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

പാര്‍ലമെന്റിനു മുന്നില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

സുരേഷ് ഗോപിയോട് തോറ്റതിന്റെ ചൊരുക്ക് തീര്‍ന്നില്ല; താന്‍ സുനിലിന്റെയും സുനില്‍ എന്റെയും വീട്ടില്‍ വന്നിട്ടുണ്ടെന്ന് കെ സുരേന്ദ്രന്‍

ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവെച്ചു; 74 കാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

അടുത്ത ലേഖനം
Show comments