Publish Date: Mon, 28 Sep 2020 (09:25 IST)
Updated Date: Mon, 28 Sep 2020 (09:32 IST)
കിങ്സ് ഇലവൻ പഞ്ചാബ്, രാജസ്ഥാൻ റോയൽസ് മത്സരത്തിലെ സഞ്ജുവിന്റെ മികച്ച പ്രകടനത്തെ പ്രശംസിച്ച് ശശി തരൂർ എംപി. 14 കാരനായ സഞ്ജുവിനോട് അടുത്ത ധോണിയാകുമെന്ന് പറഞ്ഞിരുന്നു എന്ന് ശശി തരൂർ ഓർത്തെടുത്തു. ഐപിഎൽ മത്സര ശേഷം ട്വിറ്ററിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.
'എത്ര മനോഹരമായ വിജയം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സഞ്ജു സാംസണിനെ എനിയ്ക്ക് അറിയാം. അടുത്ത ധോണിയായി ഒരിയ്ക്കൽ മാറുമെന്ന് സഞ്ജുവിന് 14 വയസുള്ളപ്പോൽ തന്നെ ഞാൻ പറഞ്ഞിട്ടുണ്ട്. ആ ദിവസം വന്നെത്തിയിരിയ്ക്കുന്നു. ഐപിഎലിലെ മനോഹരമായ രണ്ട് ഇന്നിങ്‌സുകൾക്ക് ശേഷം ലോകത്തിലെ ക്ലാസിക് താരമായി നീ അറിയെപ്പെടും' ശശി തരൂർ ട്വിറ്ററിൽ കുറിച്ചു.
ധോണിയ്ക്ക് പകരക്കാരായി കണക്കാക്കപ്പെടുന്ന രണ്ട് താരങ്ങൾ തമ്മിലുള്ള മത്സരം കൂടിയാണ് ഇന്നലെ നടന്നത്. പഞ്ചാബ് നായകൻ കെ എൽ രാഹുൽ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ സ്ഥാനം തന്റെ കയ്യിൽ സുരക്ഷിതമെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുമുണ്ട്. ഇന്ത്യൻ ടീമിൽ വേണ്ടത്ര അവസരങ്ങൾ ലഭിയ്ക്കുന്നില്ല എന്നതാണ് സഞ്ജു നേരിടുന്ന പ്രധാന പ്രശ്നം. ഈ ഐപിലിലൂടെ സെലക്ടർമാരുടെയും ടീം മാനേജ്മെന്റിന്റെയും ശ്രദ്ധ പിടിച്ചുപറ്റുകകൂടിയാണ് സഞ്ജുവിന്റെ ലക്ഷ്യം.
വെബ്ദുനിയ ലേഖകൻ
Publish Date: Mon, 28 Sep 2020 (09:25 IST)
Updated Date: Mon, 28 Sep 2020 (09:32 IST)