പുരോഹിതര്‍ക്ക് തിരുവസ്ത്രമില്ലാതെ എവിടെയും സഞ്ചരിക്കാമെങ്കിൽ കന്യാസ്ത്രീകള്‍ക്കുമാകാം, അച്ചായന്മാർ നെറ്റി ചുളിക്കണ്ട; വനിതാ മതിലിനെ പിന്തുണച്ച് സിസ്റ്റർ ലൂസി കളപ്പുര

Webdunia
ബുധന്‍, 2 ജനുവരി 2019 (15:24 IST)
വനിതാ മതിലിന് പിന്തുണയുമായി കന്യാസ്ത്രീ സമരത്തെ മുന്നിൽ നിന്നും നയിച്ച സിസ്റ്റര്‍ ലൂസി കളപ്പുര. രാഷ്ട്രീയ മത വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെങ്കില്‍ എന്റെ എല്ലാവിധ ആശംസകളും നേരുന്നു എന്നായിരുന്നു സിസ്റ്ററുടെ ഫേസ്ബുക്ക് പോസ്റ്റ്. രണ്ട് പോസ്റ്റുകളാണ് സിസ്റ്റർ ഇതിനോടനുബന്ധിച്ച് ഇട്ടിരിക്കുന്നത്. പോസ്റ്റുകൾ ഇങ്ങനെ:
 
പുതുവർഷാശംസകൾ ഏവർക്കും നേരുന്നു. കേരളത്തിൽ ഇന്നുയരുന്ന വനിതാമതിൽ രാഷ്ട്രീയ മത വർഗ്ഗ വ്യത്യാസങ്ങൾക്ക് അതീതമായി സ്ത്രീ ശാക്തീകരണം മാത്രമാണ് ലക്ഷ്യമെങ്കിൽ എന്റെ എല്ലാവിധ ആശംസകളും .ഞാനൊരുയാത്രയിലാണ്. സൗകര്യത്തിനായി സാധാരണ ഭാരതവേഷം ധരിച്ചിരിക്കുന്നു. ഇതുകണ്ട് പുരോഹിതന്മാർ ആരും നെറ്റിചുളിക്കുകയോ ചന്കിടിക്കുകയോ സുപ്പീരിയറിന്റെ അടുത്തേക്ക് ഓടുകയും വേണ്ട. അച്ചായന്മാരും!.  അൾത്താരയിൽ കുർബാന അർപ്പിച്ച ശേഷം എന്തു വേഷവും സമയത്തും അസമയത്തും വൈദീകർക്കാകാം. എന്നാൽ അൾത്താരയിൽ പൂക്കൾ വക്കുകയും അടിച്ചുവാരുകയും തുണിയലക്കുകയും ചെയ്യുന്ന കന്യാസ്ത്രീകൾക്ക് എല്ലാം നിഷിദ്ധം...!! വിദേശസന്യാസിനികൾ ഭാരതത്തിൽ വന്ന് കാലാവസ്ഥക്ക് അനുയോജ്യമായ സാരി കളർ,ഒറ്റകളർ,ചുരിദാർ ഒക്കെ ധരിച്ച് സന്യാസം തുടരുന്നു. എന്നാൽ കേരളകന്യാസ്ത്രീകൾ വിദേശവസ്ത്രവും ഇട്ട് നടക്കുന്നു. കൂടുതൽ സംസാരിക്കാനുണ്ട്. പിന്നീടാകാം.
 
ഏതാനും ചിന്തകൾ കൂടി പങ്കുവയ്ക്കട്ടെ. കേരളം സാക്ഷരതയിൽ ഒന്നാം സ്ഥാനത്താണെന്കിലും സ്ത്രീകളോടുള്ള കാഴ്ചപ്പാടിൽ ബഹുമാനത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ പിന്നിലാണ്. അതിനാൽ സാക്ഷരതയിലും ഒരർത്ഥത്തിൽ കേരളം പിന്നിൽ തന്നെയെന്ന് നിസ്സംശയം പറയാം. സ്ത്രീകൾക്ക് ഭയമില്ലാതെ പുരുഷന്മാരേപ്പോലെ സഞ്ചരിക്കാനും അഭിപ്രായങ്ങൾ പറയാനും കഴിയുന്ന നവകേരളത്തിന് വനിതാമതിൽ ഇടയാകുമെന്ന് കരുതുന്നു. ജോലി സ്ഥലങ്ങളിലും യാത്രകളിലും സ്ത്രീ ശരീരത്തെ കാമാസക്തിയോടെ നോക്കുന്ന കാലത്തോളം സ്ത്രീ സ്വതന്ത്രയാക്കപ്പെടുകയില്ല, നിർഭയം ജീവിക്കാനാവില്ല. സ്ത്രീ പുരുഷ വ്യത്യസ്തതകളോടുകൂടിയ പൂർണ്ണ സ്വാതന്ത്ര്യം കേരള സ്ത്രീകൾ അനുഭവിക്കുന്ന കാലത്താണ് കേരളം സാക്ഷരതയിൽ മുന്നിലാവുകയുള്ളു. ഈ സ്വാതന്ത്ര്യത്തെ ആരും കടന്നാക്രമിക്കരുതേ. വനിതാമതിൽ പ്രകടനത്തിലൂടെ ഒരുമാറ്റം ഉണ്ടാകണം, അല്ലാതെ 2019 ജനുവരി 1 പാഴ് വേലയാകരുത്. സ്ത്രീ ശാക്തീകരണത്തിനായി അണിചേർന്ന് ബലപ്പെടുത്തിയ സ്ത്രീ രത്നങ്ങൾക്ക് അഭിനന്ദനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഡിഎഫ് വാദം പൊളിയുന്നു; കോഴിക്കോട് സീൽ ചെയ്ത സ്‌ട്രോങ് റൂം തുറന്നിട്ടില്ല

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് പി വി അന്‍വര്‍; പുതിയ പാര്‍ട്ടി രൂപീകരിക്കും

'അവിടെയും ബോറടിച്ചു'; തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി.അൻവർ, ഇനി പുതിയ പാർട്ടി

'നിരന്തരം പ്രകോപനം'; എത്ര കിട്ടിയാലും യുഎസ് പഠിക്കില്ലെന്ന് ഇറാൻ, ഇനി ചർച്ചയില്ല

സ്ത്രീ വോട്ടർമാർ ഇടതുപക്ഷത്തിനു അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടാകാം; തിരഞ്ഞെടുപ്പ് വിദഗ്ധൻ യശ്വന്ത് ദേശ്മുഖ്

അടുത്ത ലേഖനം
Show comments