രാഹുൽ എവിടെ? ചവിട്ടി കയറാൻ അയാളുടെ നെഞ്ച് എവിടെ?

രാഹുൽ എവിടെ? ചവിട്ടി കയറാൻ അയാളുടെ നെഞ്ച് എവിടെ?

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (16:34 IST)
ശബരിമല സ്‌ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ടുള്ള സുപ്രീം‌കോടതിയുടെ വിധിയിൽ ഏറ്റവും കൂടുതൽ എതിർപ്പ് പ്രകടിപ്പിച്ചത് രഹുൽ ഈശ്വർ ആയിരുന്നു. എന്നാൽ ഇപ്പോൾ രാഹുൽ ഈശ്വർ എവിടെ എന്ന് ചോദിച്ച് മാധ്യമപ്രവർത്തക സുനിത ദേവദാസ് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിൽ വർഗീയ ലഹളക്കാണ് രാഹുൽ നേതൃത്വം നൽകിയതെന്നും സുനിത ഫേസ്‌ബുക്കിൽ കുറിച്ചു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
കലാപത്തിന് ആഹ്വാനം ചെയ്തതും കോപ്പു കൂട്ടിയതും രാഹുൽ ഈശ്വറാണ്. തന്റെ നെഞ്ചിൽ ചവിട്ടി മാത്രമേ സ്ത്രീകൾ ശബരിമലയിൽ എത്തുകയുള്ളൂ എന്ന് പറഞ്ഞു മറ്റു ഹിന്ദുക്കളെ തെരുവിൽ ഇറക്കിയതും രാഹുലാണ്‌. ഭാര്യ ദീപയെയും 'അമ്മ മല്ലിക നമ്പൂതിരിയെയും ചാനലുകളിൽ എത്തിച്ചു പ്രചാരണം നടത്തിയത് രാഹുലാണ്‌.
 
കേരളത്തിൽ വർഗീയ ലഹളക്കാണ് രാഹുൽ നേതൃത്വം നൽകിയത്. 
സുപ്രീം കോടതി വിധിയാണ് സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. കോടതി വിധിക്കെതിരെയാണ് രാഹുലും കൂട്ടരും കലാപം നടത്തിയത്.
 
എന്നിട്ട് ഇപ്പോ രാഹുൽ എവിടെ? ചവിട്ടി കയറാൻ അയാളുടെ നെഞ്ച് എവിടെ? 
തെരുവിൽ പെണ്ണുങ്ങളെ തടയാൻ ദീപ എവിടെ? 
തടി കേടാവുന്ന ഒരു പണിക്കും ഇപ്പോ ആരുമില്ല.
 
രാഹുലിനെതിരെ വർഗീയകലാപമുണ്ടാക്കാൻ ശ്രമിച്ചതിനും കോടതിയലക്ഷ്യത്തിനും കേസ് എടുക്കണം.
 
ഫെമിനിസ്റ്റ് എന്നും ഇടത് പുരോഗമന വാദി എന്നും രാഹുൽ പറയുന്നത് തെറി പറയുന്നത് പോലെയാണ്.
 
രാഹുൽ: ഇസ്തിരിയിട്ട ഉടുപ്പിനുള്ളിലും മിനുക്കിയ മുഖത്തിലും കുടുങ്ങി പോയ ഒരു പ്രാചീന മനുഷ്യനാണ് നിങ്ങൾ.
 
നിങ്ങൾ വരും തലമുറയോട് , നിങ്ങളുടെ കുഞ്ഞിനോടടക്കം ചെയ്യുന്ന കൊടും ക്രൂരതയും കുറ്റവുമാണ് ഈ സമരം.
 
പരിഷ്കൃതരായ ഒരു ജനതയെയും നാടിനെയും പ്രാചീന കാലത്തേക്കും അന്ധ വിശ്വാസത്തിലേക്കുമാണ് നിങ്ങൾ നയിക്കാൻ നോക്കുന്നത്.
 
എന്നെങ്കിലും നിങ്ങൾ ഇതിനു മാപ്പു പറയേണ്ടി വരും. 
ദുഖിക്കേണ്ടി വരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

ഫിലിപ്പിന്‍സില്‍ വന്‍ഭൂചലനം: മരണം 27 കടന്നു, 120 പേര്‍ക്ക് പരിക്ക്

പേട്രിയറ്റിനായി ഹൈദരാബാദിലെത്തി മമ്മൂട്ടി, വരവേൽക്കാൻ അനുരാഗ് കശ്യപും, പുതിയ സിനിമ പ്രതീക്ഷിക്കാമോ എന്ന് ആരാധകർ

വനിതാ ലോകകപ്പിൽ ഇന്ത്യക്ക് വിജയതുടക്കം, ശ്രീലങ്കയ്ക്കെതിരെ 59 റൺസ് വിജയം

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ടു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക് ചുമയ്ക്കുള്ള മരുന്നുകള്‍ നല്‍കരുത്; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം

ട്രംപിന്റെ സമാധാന പദ്ധതിയില്‍ അനുകൂല നിലപാടുമായി ഹമാസ്

ബന്ധികളെ വിട്ടയക്കാം; ഗാസ വെടി നിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷണം പാഴാക്കുന്ന 7 രാജ്യങ്ങള്‍ :യുഎസ് മൂന്നാം സ്ഥാനത്ത്, ഇന്ത്യയുടെ സ്ഥാനം അറിയാമോ

അഞ്ചുലക്ഷത്തില്‍ ഒരാള്‍: കര്‍ണാടകയില്‍ നവജാതശിശുവിന്റെ വയറിനുള്ളില്‍ മറ്റൊരു കുഞ്ഞ്!

അടുത്ത ലേഖനം
Show comments