രാഹുൽ ഈശ്വറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു
രാഹുൽ ഈശ്വറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു
തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വറിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു. മുൻകരുതൽ എന്ന നിലയ്‌ക്ക് പമ്പാ പൊലീസാണ് രാഹുലിനെ കസ്‌റ്റഡിയിലെടുത്തിരിക്കുന്നത്.
ശബരിമലയിലും കാനന പാതയിലും അയ്യപ്പ ധർമ്മ സേനയുടെ സമരങ്ങൾക്ക് നേതൃത്വം നൽകിയത് രാഹുലാണ്. സമരം ആക്രമസ്വഭാവത്തിലേക്ക് നീങ്ങിയതോടെയാണ് രാഹുലിനെ കസ്‌റ്റഡിയിലെടുത്തത്. പ്രതിഷേധക്കാർ രാവിലെ മുതൽ പമ്പയിലും നിലയ്‌ക്കലിലും പ്രതിഷേധ സമരം തുടങ്ങിയിരുന്നു.
മലകയറാൻ വന്ന പ്ല സ്‌ത്രീകളെയും ഇവർ തടയുകയും ചെയ്‌തിരുന്നു. രാവിലെ താഴ്‌മൺ തന്ത്രികുടുംബത്തിലെ മുതിർന്ന അംഗം ദേവകി മഹേശ്വരര് അന്തർജനത്തെയും മകൾ മല്ലിക നമ്പൂതിരിയെയും പൊലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയിരുന്നു. ശബരിമലയിലെ യുവതീപ്രവേശത്തിനെതിരെ പമ്പയിൽ പ്രതിഷേധ സൂചകമായി നാമജപം നടത്തിയിരുന്നവരായിരുന്നു ഇരുവരും.