928015 പേർ ഇപ്പോഴും ക്യാംപുകളിൽ, എല്ലാ ദുരിതബാധിതർക്കും സഹായം ലഭ്യമാക്കും; ഇ ചന്ദ്രശേഖരൻ

928015 പേർ ഇപ്പോഴും ക്യാംപുകളിൽ, എല്ലാ ദുരിതബാധിതർക്കും സഹായം ലഭ്യമാക്കും; ഇ ചന്ദ്രശേഖരൻ

തിങ്കള്‍, 20 ഓഗസ്റ്റ് 2018 (13:04 IST)
സൂക്ഷ്‌മമായ പരിശോധനകൾ നടത്തിയതിന് ശേഷം പ്രളയ ദുരന്തത്തിന്റെ ഭാഗമായ ആളുകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം നൽകുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ‍. ദുരിതാശ്വാസ ക്യാംപുകളില്‍ പോയവര്‍ക്ക് മാത്രമേ സഹായമെത്തൂ എന്നുള്ള വാർത്ത തീർത്തും തെറ്റാണ്. പരിശോധനകൾക്ക് ശേഷം അർഹതയുള്ള എല്ലാവർക്കും സഹായം ലഭ്യമാക്കും.
 
റവന്യു ഡിപ്പാര്‍ട്ട്‌മെന്റ് സൂക്ഷമമായ പരിശോധനകള്‍ക്ക് ശേഷം നഷ്ടപരിഹാരം ലഭ്യമാക്കും. കൃത്യമായ കണക്കുകള്‍ ഇപ്പോള്‍ തിട്ടപ്പെടുത്തുക എളുപ്പമല്ല. 928015 ആളുകള്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ചിലരൊക്കെ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ പട്ടികയിൽ ചില മാറ്റങ്ങള്‍ ഉണ്ടാകാം.
 
സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും വലിയ പ്രവര്‍ത്തനം ജീവന്‍ രക്ഷാപ്രവര്‍ത്തനമായിരുന്നു. അത് നടന്നു. ഇനിയുള്ളത് കൃത്യമായ പുനരധിവാസമാണ്. അത് ഭംഗിയായി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം പ്രളയക്കെടുതി; അച്ഛന്‍ നല്‍കിയ ഒരു ഏക്കര്‍ സ്ഥലം ദുരിതാശ്വാസത്തിന് കൈമാറി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയും അനുജനും