Webdunia - Bharat's app for daily news and videos

Install App

ദിലീപും മഞ്ജുവും പിരിയുവാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തി പല്ലിശ്ശേരി

Webdunia
ശനി, 23 മാര്‍ച്ച് 2019 (17:44 IST)
ജനപ്രിയ നടൻ ദിലീപും മഞ്ജു വാര്യരും ഏറെ അഭ്യൂഹങ്ങൾക്കൊടുവിലാണ് വിവാഹമോചിതരായത്. ശേഷം ദിലീപ് തന്റെ ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം ആളായ കാവ്യ മാധവനെ വിവാഹം കഴിക്കുകയും ഇപ്പോൾ ഇരുവർക്കും മഹലക്ഷ്മി എന്നൊരു കുഞ്ഞു ജനിക്കുകയും ചെയ്തു.
 
എന്നാൽ, ഇപ്പോഴും എന്തുകൊണ്ടാണ് മഞ്ജുവും ദിലീപും പിരിഞ്ഞതെന്നതിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ഇതിനെപ്പറ്റി പുതിയ വെളിപ്പെടുത്തലുമായി ചലച്ചിത്ര എഴുത്തുകാരന്‍ രത്‌നകുമാര്‍ പല്ലിശ്ശേരി രംഗത്ത്.
 
കഴിഞ്ഞ കുറച്ചു കാലങ്ങളായി ദിലീപിനെക്കുറിച്ചുള്ള സത്യങ്ങള്‍ വീഡിയോ രൂപത്തില്‍ ഒരു യൂട്യൂബ് ചാനലിനു അവതരിപ്പിക്കുകയായിരുന്നു രത്‌നകുമാര്‍. അക്കു അക്ബര്‍ സംവിധാനം ചെയ്ത ‘ വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്ന സിനിമയുടെ ലൊക്കേഷനിൽ നടന്ന ഒരു കാര്യമാണ് എല്ലാത്തിനും തുടക്കമെന്ന് പല്ലിശ്ശേരി പറയുന്നു.
 
ദിലീപും കാവ്യയുമായിരുന്നു നായികാ നായകന്മാര്‍. ഈ സിനിമയുടെ ഒരു രംഗം പ്ലാന്‍ ചെയ്തിരുന്നത് കാവ്യ ദിലീപിനെ കെട്ടിപ്പിടിച്ച്‌ ഉമ്മ കൊടുക്കുന്ന രീതിയിലായിരുന്നു. ഈ രംഗം തുടങ്ങുന്നതിനു മുന്‍പേ കാവ്യ ദിലീപിനോട് ഒരു ഷോക്കിംഗ് സര്‍പ്രൈസ് ഉണ്ടെന്നു പറഞ്ഞു. ഇതാണ് രംഗമെന്ന് ദിലീപിനും അറിയില്ലായിരുന്നു.
 
സീൻ ഓക്കെയായി. ദിലീപിന്റെ കവിളത്ത് കാവ്യ ആഞ്ഞ് കടിച്ചു. കാവ്യയുടെ ആ കടി ദിലീപിന്റെ കവിളില്‍ വലിയ പാട് അവശേഷിപ്പിച്ചു. വീട്ടില്‍ എത്തിയ ദിലീപിന്റെ കവിളില്‍ കണ്ട ആ പാട് മഞ്ജുവിനെ ഏറെ വേദനിപ്പിച്ചു. അഭിനയം ആണെങ്കില്‍ പോലും എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് മഞ്ജു ദിലീപിനോട് പറഞ്ഞു. പിന്നീട് സിനിമയുടെ പ്രൊമോഷന് വേണ്ടി ഈ രംഗം നിര്‍മ്മാതാക്കള്‍ ഉപയോഗിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments