മമ്മൂട്ടിയ്ക്കും അടൂര്‍ ഗോപാലകൃഷ്ണനും ദേശീയ അവാര്‍ഡ്, ഈ പത്രവാര്‍ത്ത ഓര്‍ക്കുന്നുണ്ടോ? - വൈറലായി ചിത്രം

ശനി, 23 മാര്‍ച്ച് 2019 (12:45 IST)
സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത് മമ്മൂട്ടിയുടേയും അടൂര്‍ ഗോപാലകൃഷ്ണന്റേയും ഒരു ഫോട്ടോയാണ്. 37ആമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തിന്റെ ഒരു പഴയ പത്രവാര്‍ത്ത സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരിക്കുകയാണ് നാഷ്ണല്‍ ഫിലിം ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ. 
 
ഇന്ത്യന്‍ സിനിമയിലെ ചരിത്ര മുഹൂര്‍ത്തങ്ങള്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. ഇത്തവണ ഇവർ പങ്കുവെച്ചത് ‘ദേശീയ അവാർഡ് മമ്മൂട്ടിക്കും അടൂര്‍ ഗോപാലകൃഷ്ണനും’ എന്ന് തലക്കെട്ടോട് കൂടിയുള്ള വാർത്തയാണ്. 
 
ഒരു വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്ന സിനിമകളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. മികച്ച സംവിധായകനുള്ള പുരസ്‌കാരം മതിലുകളിലൂടെ അടൂര്‍ ഗോപാലകൃഷ്ണന്‍ സ്വന്തമാക്കി. കിരീടത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചതും ഇതേ വര്‍ഷമായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഇതൊക്കെ കാണുമ്പോഴാണ് ചേട്ടനെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്’ - വൈറൽ കമന്റിന് മാസ് മറുപടിയുമായി പൃഥ്വിരാജ്