തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടമരണത്തിൽ ദുരൂഹത
തൊടുപുഴയിൽ കാണാതായ നാലംഗ കുടുംബത്തിലെ നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി; കൂട്ടമരണത്തിൽ ദുരൂഹത
Publish Date: Wed, 01 Aug 2018 (13:40 IST)
Updated Date: Wed, 01 Aug 2018 (13:42 IST)
മുണ്ടന്‍മുടിയില്‍ കാണാതായ നാലംഗ കുടുംബത്തിലെ നാലുപേരുടേയും മൃതദേഹം കണ്ടെത്തി. കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, രണ്ടു മക്കള്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. വീടിനടുത്തുള്ള കുഴിയിൽ നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്.
കുഴിയിൽ ഒന്നിനുമുകളിൽ മറ്റൊന്നായി മറവുചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവരെ കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും അഭിപ്രായപ്പെട്ടിരുന്നു. കുറച്ച് ദിവസങ്ങളായി വീട്ടിൽ നിന്ന് ആളനക്കമൊന്നും തന്നെ ഇല്ലാത്തതിനെത്തുടർന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടുകാരെ കാണാനില്ലെന്ന് വ്യക്തമായത്.
വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് പറമ്പിൽ പരിശോധന നടത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.