കൃഷ്‌ണന്റെ വീട്ടിൽ ആയുധങ്ങളുടെ ശേഖരം; കൊലയ്‌ക്ക് ഉപയോഗിച്ചത് വീട്ടിൽതന്നെയുള്ള ആയുധങ്ങൾ

കൃഷ്‌ണന്റെ വീട്ടിൽ ആയുധങ്ങളുടെ ശേഖരം; കൊലയ്‌ക്ക് ഉപയോഗിച്ചത് വീട്ടിൽതന്നെയുള്ള ആയുധങ്ങൾ

Webdunia
ശനി, 4 ഓഗസ്റ്റ് 2018 (10:16 IST)
തൊടുപുഴയിൽ കൊല്ലപ്പെട്ട കൃഷ്ണന്റെ വീട്ടിലെ ഓരോ മുറിയിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു.  പലതരം ചുറ്റികകൾ, കഠാരകൾ, ഇരുമ്പു വടി തുടങ്ങിയവയാണ് മുറികളിൽനിന്ന് കണ്ടെത്തിയത്. ഇതുകൊണ്ടുതന്നെ കൃഷ്ണൻ ആക്രമണം ഭയന്നിരുന്നതായി പൊലീസ് വ്യക്തമാക്കുന്നു.
 
കൃഷ്ണൻ സ്ഥിരമായി ആയുധങ്ങൾ പണിയിച്ചിരുന്നു. സ്ഥിരമായി അരയിൽ കഠാര സൂക്ഷിച്ചിരുന്നു. കൃഷ്‌ണന് ആയുധങ്ങൾ പണിതുകൊടുത്തയാളെ പൊലീസ് രണ്ടുതവണ ചോദ്യം ചെയ്‌തു.
 
85–95 കിലോ തൂക്കവും ഒത്ത ശരീരവും ശക്തിയുമുള്ള കൃഷ്ണനെ, രണ്ടോ മൂന്നോ പേർ വിചാരിച്ചാലും കീഴ്പ്പെടുത്താനാവില്ലെന്നു പൊലീസ് പറയുന്നു. കൃഷ്‌ണൻ ആളുകളെ പറ്റിച്ച് അവരുടെ ആടിനെയും പശുവിനെയുമൊക്കെ സ്വന്തം വീട്ടിൽ കൊണ്ടുവരികയും തുടർന്ന് വിലപ്പന നടത്തുകയും ചെയ്‌തിരുന്നതായും പൊലീസ് പറയുന്നു.
 
ഇതിനകം തന്നെ കേസിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിരുന്നു. കൃഷ്ണനുമായി അടുത്തുപരിചയമുള്ളവരാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള രണ്ടുപേരിൽ ഒരാൾ നെടുംകണ്ടം സ്വദേശിയാണ്. ഇയാൾക്ക് സ്ഥലവിൽപ്പനയുമായി ബന്ധപ്പെട്ടു കൊല്ലപ്പെട്ട കൃഷ്ണനുമായി തർക്കമുണ്ടെന്നും പൊലീസിനു സൂചനയുണ്ട്. 15 പേരെ ചോദ്യം ചെയ്തതിൽനിന്നു സംശയം തോന്നിയവരെയാണു കസ്റ്റഡിയിൽ എടുത്തത്.
 
മോഷണ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ വാദം. കൂടുതൽ വിവരങ്ങൾക്കായി സംഭവ സ്ഥലത്തിനു സമീപമുള്ള കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. കൊല്ലപ്പെട്ട നാലു പേരുടെയും ഫോൺ വിവരങ്ങൾ പൊലീസ് പരിശോധിച്ചു. കൊലപാതകത്തിനു പിന്നിൽ പ്രഫഷണൽ കൊലപാതകികൾ അല്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

മുഖ്യമന്ത്രിയാകാനായില്ല, പകരം മന്ത്രിസഭയിൽ പിടിമുറുക്കും, പ്രധാന വകുപ്പുകളും കൂടുതൽ മന്ത്രിമാരെയും ആവശ്യപ്പെട്ട് കെ സി വിഭാഗം

പൊതുവികാരം കണക്കിലെടുത്താണ് സതീശനെ മുഖ്യമന്ത്രിയാക്കിയത്, ചെന്നിത്തലയും മന്ത്രിസഭയിൽ വേണം : കെ മുരളീധരൻ

അടുത്ത ലേഖനം
Show comments