കള്ളൻ‌മാരെ ഭയന്ന് സ്വർണാഭരണങ്ങൾ സൂക്ഷിച്ചത് പഴയ ബുക്കിനുള്ളിൽ, വീട്ടമ്മക്ക് പറ്റിയ അമളി ഇങ്ങനെ !

Webdunia
വെള്ളി, 29 മാര്‍ച്ച് 2019 (16:50 IST)
കള്ളന്‍മാരെ ഭയന്ന് ആക്രി സാധനങ്ങളുടെ കൂട്ടത്തില്‍ സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന വീട്ടമ്മക്ക് കിട്ടിയത് നല്ല എട്ടിന്റെ പണി. വീട്ടിലെ വർക്ക് ഏരിയയിൽ പഴയ ബുക്കുകളുടെ ഉള്ളിൽ തൂവാലയിൽ പൊതിഞ്ഞാണ് വീട്ടമ്മ ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. ആക്രി സാധനങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കുന്ന കൂട്ടത്തിൽ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പഴയ ബുക്കുകളും വീട്ടമ്മ പഴയത് പെറുക്കാനെത്തിയ സുബ്രഹ്മണ്യന് കൊടുത്തു.
 
മണീക്കൂറുകൾക്ക് ശേഷമാണ് 17 പവനോളം സ്വർണം സൂക്ഷിച്ചിരുന്ന പഴയ പുസ്തകങ്ങളാണ് താൻ ആക്രി ശേഖരിക്കാൻ വന്നയാൾക്ക് കൊടുത്തത് എന്ന് വീട്ടമ്മ തിരിച്ചറിയുന്നത്. ഉടൻ തന്നെ ഇവർ സംഭവം പൊലീസിൽ അറിയിച്ചു. വീടുകളിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയുടെ സഹായത്തോടെ പൊലീസ് ആക്രി പെറുക്കാനെത്തിയ ആളെ തിരിച്ചറിഞ്ഞു.
 
എന്നാൽ ഇയളുടെ പക്കൽ നിന്നും കണ്ടെത്തിയ നോട്ടുബുക്കുകളിൽ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. ഒരു നോട്ട് ബുക്കിനുള്ളിൽ നിന്നും ആഭരണങ്ങൾ പൊതിഞ്ഞിരുന്ന തൂവാല കണ്ടെത്തി. ഇതോടെ സുബ്രഹ്മണ്യനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് പിന്നീട് ആഭരണങ്ങൾ കണ്ടെത്തിയത്. തിരുനൽ‌വേലി സ്വദേശിയായ സുബ്രഹ്മണ്യനെ നേമം പൊലീസ് കസ്റ്റഡിയിലെടുത്തു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയുടെ എച്ച്പിവി വാക്‌സിന്‍ നാഴികക്കല്ല്: ആദ്യ ഘട്ടത്തില്‍ 3 ലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി

നിയമസഭ തിരഞ്ഞെടുപ്പ് 2026: ആപ്പുകൾ സജ്ജമാക്കി തെരെഞ്ഞെടുപ്പ് കമ്മീഷൻ

നേമത്ത് കെ എസ് ശബരിനാഥന്‍, വി എസ് ശിവകുമാറിന് പുതിയ മണ്ഡലം; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ പുറത്തുവരും

മലപ്പുറത്ത് എല്‍ഡിഎഫിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അബ്ദുറഹ്മാന്‍ രണ്ടത്താണി പിന്മാറാന്‍ സാധ്യത

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: മാര്‍ച്ച് 26 വരെ കേരളത്തില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടും, സമയക്രമത്തില്‍ മാറ്റം

അടുത്ത ലേഖനം
Show comments