Publish Date: Mon, 25 Nov 2019 (19:57 IST)
Updated Date: Mon, 25 Nov 2019 (20:05 IST)
ആൺ കുഞ്ഞിനെ വേണം എന്ന ഭർത്താവിന്റെ ആഗ്രഹം പൂർത്തീകരിക്കാൻ സ്ത്രീ പ്രസവിച്ചത് 12 തവണ. 11 തവണയും ഇവർക്ക് പിറന്നത് ആൺ കുഞ്ഞുങ്ങളായിരുന്നു. എന്നാൽ പന്ത്രണ്ടമാത്തെ പ്രസവത്തിലൂടെ ഭർത്താവിന്റെ ആഗ്രഹം സാധിച്ചു നൽകിയിരിക്കുകയാണ് ഗുഡ്‌ഢി എന്ന 45 കാരി.
രാജസ്ഥാനിലെ ചുരി ജില്ലയിലാന് സംഭവം. നവംബർ 20നാന് ഗുഡ്‌ഢി ആൺ കുഞ്ഞിന് ജൻമം നൽകിയത്. പാരമ്പര്യം നിലനിർത്താൻ ഒരു ആൺ തരി വേണമെന്നായിരുന്നു ഭർത്താവിന്റെ ആഗ്രഹം. ഇത് സാധിക്കാൻ 12 തവന പ്രസവിച്ചതിനെ കുറിച്ച് ഒരു മടിയും കൂടാതെ ഗുഡ്‌ഢി പറയുന്നത് ഇങ്ങനെ.
'തുടർച്ചയായി പെൺക്കുട്ടികളെ പ്രസവിക്കുന്ന സ്ത്രീ എന്ന് പറഞ്ഞ ആളുകൾ നിരന്തരം എന്നെ കളിയാക്കുമായിരുന്നു. എന്നാൽ അതൊന്നും ഞാൻ കാര്യമായി എടുത്തിരുന്നില്ല. എന്റെ പതിനൊന്ന് പെൺമക്കളിൽ മൂന്നുപേരുടെ വിവാഹം ഇതിനോടകം കഴിഞ്ഞു. ഏറ്റവും മൂത്തയാൾക്ക് 22 വയസുണ്ട്. തുടർച്ചയായി പെൺക്കുട്ടികളെ പ്രസവിച്ച ശേഷം ആൺകുഞ്ഞിന് ജന്മം നൽക്കുന്ന ആളൊന്നുമല്ല താനെന്നും മധ്യപ്രദേശിൽ ലക്ഷ്മി എന്ന സ്ത്രീ പത്ത് പെൺകുട്ടികൾക്ക് ജന്മം നൽകിയ ശേഷം ആൺ കുട്ടിയെ പ്രസവിച്ചിരുന്നു എന്നും ഗുഡ്‌ഢിപറയുന്നു.