Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിങ്കളാഴ്ചവ്രതം നോൽക്കുമ്പോൾ ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം !

തിങ്കളാഴ്ചവ്രതം നോൽക്കുമ്പോൾ ഇക്കാര്യങ്ങളിൽ ശ്രദ്ധ വേണം !
, തിങ്കള്‍, 25 നവം‌ബര്‍ 2019 (18:09 IST)
ഹൈന്ദവവിശ്വാസപ്രകാരം അവിവാഹിതരായ സ്‌ത്രീകൾ തിങ്കളാഴ്‌ച വ്രതമെടുക്കാറുണ്ട്. ഉത്തമപുരുഷനെ ഭർത്താവായി ലഭിക്കാനാണ് ഈ വ്രതം സ്‌‌ത്രീകൾ എടുക്കാറുള്ളത്. വിവാഹം കഴിഞ്ഞ സ്‌ത്രീകൾ ദാമ്പത്യ ജീവിതം നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഈ വ്രതം എടുക്കാറുണ്ട്.
 
ഈ വ്രതത്തിലൂടെ ശിവനെയാണ് പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത്. മറ്റ് വ്രതങ്ങൾ പോലെ അല്ല ഇത്. ഇത് എടുക്കുന്നതിന് ചില രീതികൾ ഉണ്ട്. അത് അതേപോലെ തന്നെ ചെയ്യേണ്ടതും ഉണ്ട്. ശ്രാവണ മാസത്തില്‍ അതായത് ജൂലൈ മാസത്തില്‍ തിങ്കളാഴ്ച വ്രതം എടുക്കുന്നതിലൂടെ ശിവഭഗവാനെ പ്രീതിപ്പെടുത്താനാകും എന്നാണ് വിശ്വാസം. സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ നീണ്ടു നില്‍ക്കുന്ന ഈ ഉപവാസം വൈകുന്നേരത്തെ പ്രാര്‍ഥനയോടു കൂടെ അവസാനിപ്പിക്കാം.
 
ശ്രാവണ മാസത്തിലെ ചൊവ്വാഴ്ചയാണ് പാര്‍വതീ പൂജയ്ക്കായി തിരഞ്ഞെടുക്കാറുള്ളത് എന്നും വിശ്വാസമാണ്. ഇത് ജൂലൈ ആഗസ്ത് മാസങ്ങള്‍ ആണ്. അവിവാഹിതകളായ യുവതികള്‍ സാധാരണയായി 16 മുതല്‍ 20 വരെ ചൊവ്വാഴ്ചകള്‍ ഉപവസിക്കും. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും പാര്‍വതീ പൂജ ചെയ്യാറും ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവരത്ന മോതിരം ധരിച്ചാൽ ? ഇക്കാര്യങ്ങൾ അറിയൂ !