ഉദയകുമാറിന്റെ ഉരുട്ടിക്കൊല: പ്രതികളായ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ, മൂന്നു പേര്‍ക്ക് തടവ് ശിക്ഷ

ഉദയകുമാറിന്റെ ഉരുട്ടിക്കൊല: പ്രതികളായ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ, മൂന്നു പേര്‍ക്ക് തടവ് ശിക്ഷ

Webdunia
ബുധന്‍, 25 ജൂലൈ 2018 (12:47 IST)
തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനിൽ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ ആദ്യ രണ്ടു പ്രതികളായ പൊലീസുകാർക്ക് വധശിക്ഷ. മറ്റു മൂന്നു പൊലീസുകാർക്ക് മൂന്നുവർഷം വീതം തടവും വിധിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ.നാസറാണു വിധി പ്രസ്താവിച്ചത്. പൊലീസുകാരായ ജിതകുമാർ‍, ശ്രീകുമാർ‍, സോമൻ‍, എസ് ഐ ടി അജിത്കുമാർ‍, സി ഐ ഇ കെ സാബു, എ സി ടി കെ ഹരിദാസ് എന്നിവരായിരുന്നു പ്രതികൾ.
 
ഒന്നാം പ്രതി കെ. ജിതകുമാർ, രണ്ടാം പ്രതി എസ്.വി. ശ്രീകുമാർ എന്നിവർക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. പിഴത്തുകയായ നാലു ലക്ഷം രൂപ ഉദയകുമാറിന്റെ അമ്മ പ്രഭാവതിക്കു നൽകണമെന്നും ഉത്തരവിൽ പറയുന്നു കൊലപാതകം നടന്ന് 13 വര്‍ഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം വിധി വന്നത്.
 
ഉദയകുമാറിനെതിരെ വ്യാജ കേസെടുക്കാനായി കൂട്ടുനിന്ന ഫോര്‍ട്ട് സ്റ്റേഷനിലെ എസ് ഐയായിരുന്ന അജിത് കുമാർ‍, സി ഐ ആയിരുന്ന ഇ കെ സാബു, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ഹരിദാസ് എന്നിവരും കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റ് മൂന്നു പ്രതികള്‍ക്കും ഇന്നുവരെ ജാമ്യത്തില്‍ തുടരാന്‍ കോടതിയില്‍ അനുമതി നല്‍കുയായിരുന്നു.
 
ഫോര്‍ട്ട് പോലീസ് സി ഐ  ഇ കെ സാബുവിന്റെ ക്രൈംസ്‌ക്വാഡ് 2005 സെപ്റ്റംബര്‍ 27-നാണ് ഉദയകുമാറിനെ പിടികൂടിയത്. ഉദയകുമാറിന്റെ കൈവശം ഉണ്ടായിരുന്ന പണത്തെചൊല്ലി നടന്ന ചോദ്യം ചെയ്യലിനിടെയായിരുന്നു കൊലപാതകം.
 
2016 ഒക്‌ടോബറിലാണ് വിചാരണ ആരംഭിച്ചത്. പ്രതിയായ സോമന്‍ ഇതിനിടയില്‍ മരണപ്പെട്ടു. ഒന്നും രണ്ടും പ്രതികളായ ജിതകുമാർ‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരായ കൊലക്കുറ്റം തെളിഞ്ഞു. സി.ബി.ഐ. അന്വേഷണം നടത്തിയശേഷം ഉദയകുമാറിനെ കൊലപ്പെടുത്തിയതിനും തെളിവ് നശിപ്പിച്ചതിനും വ്യാജരേഖകള്‍ ചമച്ചതിനുമായി രണ്ട് കേസുകള്‍ എടുത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments