Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡിനെ തുടർന്ന് മരണത്തിന്റെ വക്കോളം എത്തി, ഒടുവിൽ രോഗം ഭേതമായ വയോധികന് ലഭിച്ചത് 8 കോടിയുടെ ബില്ല്

കോവിഡിനെ തുടർന്ന് മരണത്തിന്റെ വക്കോളം എത്തി, ഒടുവിൽ രോഗം ഭേതമായ വയോധികന് ലഭിച്ചത് 8 കോടിയുടെ ബില്ല്
, ഞായര്‍, 14 ജൂണ്‍ 2020 (12:09 IST)
വാഷിങ്ടൺ: കൊവിഡിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാവുകയും പിന്നീട് രോഗം ഭേതമാവുകയും ചെയ്ത വയോധികന് ലഭിച്ച ബില്ല് കണ്ട് ഞെട്ടി കുടുംബാംഗങ്ങൾ. 1.1 മില്യൺ ഡോളറാണ് ആശുപത്രി നൽകിയ ബില്ല്. ഇത് ഏകദേശം 8,35,52,700 രൂപവരും. അമേരിക്കയിലെ വടക്കുപടിഞ്ഞാറൻ നഗരത്തിലാണ് സംഭവം. മാർച്ച് നാലിനാണ് മൈക്കൽ ഫ്ലോറിനെ ആശുപത്രിയിൽ പ്രവേശിച്ചത് 62 ദിവസത്തോളം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെ രോഗം അതീവഗുരുതരാവസ്ഥയിൽ എത്തുകയും ചെയ്തു.
 
രോഗം ഭേതമായതോടെ മെയ് അഞ്ചിന് ഇദ്ദേഹത്തെ ഡിസ്ചർജ് ചെയ്തു. എന്നാൽ ബില്ല് കണ്ടതോടെ കുടുംബാംഗങ്ങൾ അമ്പരന്നുപോയി. 181 പേജുള്ള ബില്ലാണ് ലഭിച്ചത്. തീവ്രപരിചരണ മുറിയ്ക്ക് ദിവസേന 9,736 ഡോളറാണ് വാടക. 29 ദിവസത്തെ വെന്റിലേറ്റര്‍ വാടക 82,000 ഡോളര്‍, 42 ദിവസത്തേക്ക് മുറി അണുവിമുക്തമാക്കുന്നതിന് 4,09,000 ഡോളർ, രണ്ട് ദിവസം ഗുരുതരാവസ്ഥയിലായതിന്റെ ചികിത്സയ്ക്ക് 1,00,000 ഡോളര്‍ ഇങ്ങനെ ആകെ ബില്ല് 1,122,501.04 ഡോളർ. മുതിർന്ന പൗരന്മാർക്ക് സർക്കാർ നൽക്കുന്ന ഇൻഷുറൻസ് ഫ്ലോറിന് ലഭിയ്ക്കും എന്നതിനാൽ ഈ പണം നൽകേണ്ടി വരില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 207 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ, സൂപ്പർ സ്പ്രെഡിനെ ഭയക്കണം എന്ന് വിദഗ്ധർ