കല്യാണ ചെറുക്കന്റെ കൂട്ടുകാരുടെ വേലയൊന്നും ഇവിടെ നടക്കില്ല, പൂജാരി ആള് പുലിയാണ്; വൈറൽ വീഡിയോ

നീലിമ ലക്ഷ്മി മോഹൻ
ബുധന്‍, 13 നവം‌ബര്‍ 2019 (16:48 IST)
കേരളത്തിനകത്തും പുറത്തും കല്യാണത്തിനു വധുവിനും വരനും ഇവരുടെ സുഹൃത്തുക്കൾ നല്ല ‘എട്ടിന്റെ പണി’ നൽകാറുണ്ട്. കല്യാണ ദിവസം ചെറുക്കനും പെണ്ണിനും കൂട്ടുകാർ നൽകുന്ന ‘പണി’ ചിലപ്പോഴൊക്കെ പൂജക്ക് വരുന്ന പൂജാരിക്കും കിട്ടാറുണ്ട്.  ഫോം സ്പ്രേ കൊണ്ടുള്ള പ്രയോഗങ്ങളാണ് കൂട്ടത്തിൽ രസകരം. താലികെട്ടുന്ന സമയം  ഫോം സ്പ്രേ ചെയ്യാറുണ്ട് പല കല്യാണങ്ങളിലും. കാർമ്മികനായി എത്തിയ പൂജാരിയുടെ അവസ്ഥ ആരും ചിന്തിക്കാറ് കൂടിയില്ല. 
 
കാണാൻ രസകരമെങ്കിലും ഇത് അപകടകരമാണ്. പക്ഷെ അതൊന്നും ആവേശത്തിൽ ആരും ഓർമിക്കില്ല. ഇത്തരത്തിൽ കൂട്ടുകാരുടെ സ്പ്രേ പരിപാടിയിൽ നിന്നും രക്ഷപെടാൻ ഒരു പൂജാരി നടത്തിയ ട്രിക്ക് നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്. 
 
താലികെട്ടിനു തൊട്ടു മുൻപ് കല്യാണ ചെക്കന് താലി എങ്ങനെയാണ് കെട്ടേണ്ടത് എന്ന് വളരെ വേഗത്തിൽ പറഞ്ഞു നൽകിയ ശേഷം മേൽമുണ്ട് തലവഴി മൂടി കുനിഞ്ഞിരിക്കുകയാണ് പൂജാരി. അടുത്ത നിമിഷം ഫോം സ്പ്രേ ചെയ്യുമ്പോള്‍ അതിവിദഗ്ധമായി പൂജാരി അതിൽ നിന്നും രക്ഷപെടുന്നതും വിഡിയോയിൽ ഉണ്ട്. കേരളത്തിലല്ല സംഭവമെങ്കിലും ചിരിപ്പിക്കുന്ന വീഡിയോ ആണിത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കരയുദ്ധമുണ്ടായാൽ ഇറാൻ ജനതയൊന്നാകെ ആയുധമെടുക്കും, 70 ലക്ഷം പേർ ഇപ്പോഴെ സഞ്ജം, യുഎസിന് മുന്നറിയിപ്പ് നൽകി ഇറാൻ

100 രൂപ നോട്ടിനെച്ചൊല്ലിയുള്ള തര്‍ക്കം; കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദ്ദിച്ചു

ഇറാനിലെ കൂറ്റൻ പാലം തകർത്ത് യുഎസ് വ്യോമാക്രമണം; 8 മരണം, നിരവധി പേർക്ക് പരിക്ക്

ഏപ്രിൽ മാസത്തെ റേഷൻ വിതരണം ഏപ്രിൽ 4 മുതൽ, മെയ് മാസത്തെ വിഹിതവും മുൻകൂർ വാങ്ങാം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ഇടിമിന്നൽ ജാഗ്രതാനിർദ്ദേശം

അടുത്ത ലേഖനം
Show comments