Select Your Language

Notifications

webdunia
webdunia
webdunia
webdunia

8 കൊലപാതകം ചെയ്ത ദമ്പതികൾ, പ്രണയം കടുത്തപ്പോൾ കാമുകിയുമായി കാട്ടിൽ നിന്നും നാട്ടിലേക്ക് ഒളിച്ചോടി; നക്സലിസത്തോട് ഗുഡ്ബൈ പറഞ്ഞ മുകേഷും മെസിയും

അക്രമണങ്ങൾ തുടർക്കഥയാക്കിയ സുധാകറും നീലിമയും, ചോര കണ്ട് അറപ്പ് തീർന്ന മുകേഷും മെസിയും !

8 കൊലപാതകം ചെയ്ത ദമ്പതികൾ, പ്രണയം കടുത്തപ്പോൾ കാമുകിയുമായി കാട്ടിൽ നിന്നും നാട്ടിലേക്ക് ഒളിച്ചോടി; നക്സലിസത്തോട് ഗുഡ്ബൈ പറഞ്ഞ മുകേഷും മെസിയും
, ബുധന്‍, 13 മാര്‍ച്ച് 2019 (14:20 IST)
വയനാട്ടിലെ വൈത്തിരിയിൽ പൊലീസ് ആക്രമണത്തിൽ മാവോയിസ്റ്റ് സി പി ജലീൽ കൊല്ലപ്പെട്ടപ്പോൾ സോഷ്യൽ മീഡിയ അന്വേഷിച്ചത് കേരളത്തും പുറത്തുമായി കൊലചെയ്യപ്പെട്ട മാവോയിസ്റ്റുകളെ കുറിച്ചാണ്. സ്വന്തം നിലനിൽപ്പിന് വേണ്ടിയാണ് പലരും മാവോയിസ്റ്റ് ആകുന്നതെന്ന് ഇവർ തന്നെ ആവർത്തിച്ച് പറയുന്നു.  
 
അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു തെലങ്കാനയിലെ മാവോയിസ്റ്റ് നേതാവ് സുധാകറും ഭാര്യ നീലിമയും  പൊലീസിന് മുന്നിൽ കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചത്. സർക്കാർ ഒന്നേകാൽക്കോടി രൂപ തലയ്ക്ക് വിലയിട്ടിരിക്കുന്ന മാവോയിസ്റ്റ് തലവനാണ് സുധാകർ. 
 
എൻഐഎയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെട്ടയാളാണ് സുധാകർ. ഝാർഖണ്ഡ് സ്പെഷൽ കമ്മറ്റി അം​ഗമാണ് സുധാകറിന്റെ ഭാര്യ നീലിമ. ഇവർക്കെതിരെ രണ്ട് ഡസനിലധികം കേസുകൾ നിലവിലുണ്ട്. ഇക്കഴിഞ്ഞ മാസമാണ് ഇരുവരും കീഴടങ്ങുകയാണെന്ന് അറിയിച്ചത്. ഈ ദമ്പതികളെ പോലെ തന്നെ വാർത്തകളിൽ നിറഞ്ഞു നിന്ന ദമ്പതികളാണ് മാവോയിസ്റ്റുകളുടെ മുഖ്യധാര നേതാക്കളായിരുന്ന വാഗാ ഉറുമാമിയും അയാളുടെ 20 കാരി ഭാര്യ മുഡേ മാധിയും. 
 
ഒഡീഷയിലെ മാവോയിസ്റ്റ് സ്വാധീനമുള്ള മല്‍ക്കാന്‍ഗിരി ജില്ലയിലെ ദമ്പതികളാണ് ഇരുവരും. മാവോയിസ്റ്റ് ജീവിതം അവസാനിപ്പിച്ച് സമാധാനമുള്ള ഒരു കുടുംബജീവിതമാണ് ഇവർ സ്വപ്നം കാണുന്നത്. പക്ഷേ, അത്ര നല്ല ചരിത്രമല്ല ഇവർക്കും പറയാനുള്ളത്.  50 വര്‍ഷമായി ഒറ്റപ്പെട്ടുകിടന്നിരുന്ന 151 ഗ്രാമങ്ങളെ മാല്‍ക്കന്‍ ഗിരിയിലെ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം രണ്ട് വർഷം മുന്നേ ജൂലൈ 26 നായിരുന്നു തുറന്നത്. അതിനു കാരണമായത് ഈ ദമ്പതികളാണ്.  
 
ഉര്‍മാമി എന്ന മുകേഷും മാധി എന്ന മെസിയും തലയ്ക്ക് അഞ്ചു ലക്ഷം വിലയിടപ്പെട്ട മാവോ നേതാക്കളായിരുന്നു. ഏഴ് കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും ഉള്‍പ്പെടെ 25 ലധികം കുറ്റകൃത്യങ്ങളില്‍ പോലീസ് തേടുന്നയാളാണ് ഉര്‍മാമി. ഭാര്യ എട്ടു കൊലപാതകം ഉള്‍പ്പെടെ 15 ആക്രമണക്കേസുകളിലും പ്രതിയാണ്.
 
ആയുധങ്ങള്‍ ഉപേക്ഷിച്ച്‌ മാവോയിസ്റ്റുകളുമായുള്ള ബന്ധം പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞ് 2017ൽ ഇവർ തിരിച്ചെത്തി. മാവോയിസ്റ്റ് ജീവിതത്തിനപ്പുറത്തുള്ള ജീവിതവുമായി ഇവര്‍ ഇപ്പോള്‍ പൊരുത്തപ്പെട്ടു വരുന്ന ഇരുവരം 10 വര്‍ഷം നീണ്ട കാട്ടു ജീവിതത്തെക്കുറിച്ച്‌ ഓർത്ത് ദുഃഖിക്കുകയാണ്. 
 
മാവോയിസ്റ്റുകളുടെ വിശാഖപട്ടണം അതിര്‍ത്തിയിലെ മാല്‍ക്കന്‍ഗിരി കോറാപുത്തിലെ ബോര്‍ഡര്‍ കമ്മറ്റിയിലെ ഏരിയാകമ്മറ്റി അംഗമാണ് ഉര്‍മാമി. 2008 ലായിരുന്നു ഇയാള്‍ സിപിഐ (മാവോയിസ്റ്റ്) യില്‍ അംഗമാകുന്നത്. ശക്തമായ ആവശ്യത്തെതുടർന്നാണ് ഇയാൾ മാവോയിസ്റ്റ് ആകാമെന്ന് തീരുമാനിച്ചത്. ശേഷം എസ്‌എല്‍ആറി ല്‍ നിന്നും ഇന്‍സാസ് റൈഫിളിലേക്ക് മാറി. മുകളില്‍ നിന്നും വരുന്ന നിര്‍ദേശം അനുസരിച്ചാണ് ആക്രമണം. 
 
കാട്ടിലെ ജീവിതത്തില്‍ മാസിയുമായുള്ള സൗഹൃദമായിരുന്നു ഏക ആശ്വാസം. പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറി. കലിമേലയില്‍ വെച്ചായിരുന്നു മാധിയുമായി ഉര്‍മാമി കണ്ടു മുട്ടുന്നത്. പിന്നീട് മാധിയേയും എംകെവിബി കമ്മറ്റിയിലേക്ക് കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മാറ്റിയതോടെ രണ്ടുപേരും ഏറെ അടുത്തു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ഇവർ സ്വസ്ത ജീവിതം സ്വപ്നം കണ്ടു. 
 
ദമ്പതികള്‍ക്ക് പോലീസിന് കീഴടങ്ങാനുള്ള ഒരു കാരണം സ്ഥിരവരുമാനത്തിന്റെ അഭാവം തന്നെയായിരുന്നു. ഒരിക്കലും ചെയ്ത ജോലിക്ക് പ്രതിഫലം കിട്ടിയിരുന്നില്ല. സൗജന്യ ഭക്ഷണവും താമസവും മാത്രമാണ് കിട്ടിയിരുന്നത്. സഖാക്കളോട് ഏതാനും ദിവസം ഗ്രാമത്തില്‍ താമസിക്കാന്‍ പോകുകയാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ പുറത്തുവന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിബിന്റെ മൃതദേഹം റോഡരികിൽ ഉപേക്ഷിക്കാൻ കൊണ്ടുപോയ ഓട്ടോറിക്ഷക്ക് പിന്നാലെ വെറുതെ കാറിൽ അനുഗമിച്ചു, അയൽക്കാരൻ പ്രതിയായത് ഇങ്ങനെ !