Webdunia - Bharat's app for daily news and videos

Install App

‘ഒടിയന് 100 കോടി കിട്ടിയിട്ടില്ല, ശ്രീകുമാർ മേനോന്റെ ലക്ഷ്യം വേറെയാണ്‘- നിർമാതാവിന്റെ വാക്കുകൾ വൈറലാകുന്നു

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (11:03 IST)
വൻ ഹൈപ്പിൽ വന്ന ചിത്രമാണ് ഒടിയൻ. ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. ഒടിയൻ റിലീസിന് മുൻപ് 100 കോടി നേടി എന്ന് ശ്രീകുമാർ മേനോൻ പറഞ്ഞപ്പോൾ ഇതിനെപറ്റി നിർമാതാവ് സുരേഷ് കുമാർ വിമർശനം ഉന്നയിച്ചിരുന്നു. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ നിർമിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂർ ആണ്. 
 
വൈറലായ വോയ്സ് ക്ലിപ് തന്റേതു തന്നെയാണെന്നും ഇക്കാര്യത്തിൽ തനിക്കൊന്നും മറക്കാനില്ലെന്നും സുരേഷ് കുമാർ പ്രതികരിച്ചു. “ഞാൻ ഒരു നിർമാതാവ് എന്ന നിലയിൽ ഞങ്ങളുടെ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് വോയ്സ് നോട്ട് ഇട്ടത്. പ്രൊഡ്യൂസർമാർക്ക് അറിയാൻ വേണ്ടിയിട്ടാണ് അത് ചെയ്തത്. ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഞാൻ പറഞ്ഞകാര്യം പറഞ്ഞില്ല എന്നു പറയുകയുമില്ല,”- സുരേഷ് കുമാർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
 
“ഒരു പടം നന്നായിട്ട് ഓടി അതിന്റെ ബിസിനസ്സ് ആയിക്കഴിഞ്ഞ് അത് അനൗൺസ് ചെയ്യുന്നു. അതാണ് അതിന്റെ രീതി. സ്വന്തമായി നമുക്കൊരു ഹൈപ് ഉണ്ടാക്കാൻ വേണ്ടി ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയല്ല എന്നാണ് ഞാൻ പറഞ്ഞത്.‘’
 
“ഒടിയൻ എന്ന പടത്തിന് നല്ല ഹൈപ് ഉണ്ട്. മലയാളത്തിൽ നല്ല ഒരു ഇനീഷ്യൽ കിട്ടാൻ പോകുന്ന പടമാണ്. ഒരു പടം തുടങ്ങുന്നതിന് മുൻപ് നൂറു കോടി ലാഭം ഉണ്ട് എന്ന് പറയുന്നത് സംവിധായകനാണ്. യഥാർത്ഥത്തിൽ അത് പറയേണ്ടത് ഒരു നിർമ്മാതാവാണ്. സംവിധായകന്റെ ഉദ്ദേശം അയാൾക്ക് വേറെ പടം കിട്ടണം. 100 കോടിയുടെ ബിസിനസ് നടന്നിട്ടില്ല എന്നത് നമുക്ക് എല്ലാവർക്കും അറിയാം,” സുരേഷ് കുമാർ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളുടെ എണ്ണം കുറഞ്ഞു; ബ്രിട്ടന്‍, ഫ്രാന്‍സ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളല്ല കൂടുതല്‍!

Dharmasthala Case : അസ്ഥികൂടം കണ്ടെത്തിയത് നാലടി താഴ്ചയില്‍, വര്‍ഷങ്ങളുടെ പഴക്കം; ധര്‍മസ്ഥലയില്‍ ദുരൂഹത തുടരുന്നു

അടുത്ത ലേഖനം
Show comments