Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ട് ദിവസമായി ചെവി വേദനയുമായി രോഗി; പരിശോധിച്ച ഡോക്ടര്‍ ഞെട്ടി; ചെവിയില്‍ നിന്നും പുറത്തെടുത്തത് ജീവനുള്ള പല്ലിയെ, വൈറലായി കുറിപ്പ്

രണ്ട് ദിവസമായി ഈ പല്ലി രോഗിയുടെ ചെവിയില്‍ താമസമാക്കിയിട്ടുണ്ടാകാം എന്നാണ് ഡോക്ടര്‍ കരുതുന്നത്.

രണ്ട് ദിവസമായി ചെവി വേദനയുമായി രോഗി; പരിശോധിച്ച ഡോക്ടര്‍ ഞെട്ടി; ചെവിയില്‍ നിന്നും പുറത്തെടുത്തത് ജീവനുള്ള പല്ലിയെ, വൈറലായി കുറിപ്പ്
, ബുധന്‍, 3 ജൂലൈ 2019 (08:31 IST)
ഡോക്ടറായുള്ള ആദ്യ ദിവസത്തെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവച്ച തായ്ലന്‍റ് ഡോക്ടറുടെ കുറിപ്പും ചിത്രവും ആഗോള തലത്തില്‍ തന്നെ വാര്‍ത്തകളില്‍ നിറയുന്നു. തായ്ലന്‍റ് തലസ്ഥാനം ബാങ്കോക്കിലെ രാജാവിതി ആശുപത്രിയിലെ ആദ്യ ദിനം സംബന്ധിച്ചാണ് വരന്യ നഗത്താവെ എന്ന ഡോക്ടര്‍ ഫേസ്ബുക്കില്‍ എഴുതിയത്. 
 
ജൂണ്‍ 24 തിങ്കളാഴ്ചയാണ് സംഭവം. രണ്ട് ദിവസമായി ചെവി വേദനയാണെന്ന് പറഞ്ഞാണ് ഒരു രോഗി വരന്യ നഗത്താവെയെ സമീപിച്ചത്. പരിശോധിക്കുമ്പോള്‍ ഡോക്ടര്‍ക്ക് രോഗിയുടെ ചെവിയില്‍ കണ്ടത് പല്ലിയെ. അത് ചെവിക്ക് ഉള്ളില്‍ ജീവനോടെ തന്നെയാണ് കണ്ടെത്തിയത്. ഇതിന്‍റെ അനക്കമായിരുന്നു ഇവരുടെ രോഗിക്ക് ചെവി വേദന ഉണ്ടാക്കിയത്.
 
പിന്നീട് രോഗിയുടെ ചെവിയില്‍ ഡോക്ടര്‍ അനസ്ത്യേഷ്യ തുള്ളി ഉറ്റിച്ച ശേഷം ചെറുചവണ ഉപയോഗിച്ച് പല്ലിയെ പുറത്ത് എത്തിച്ചു. ശരിക്കും അത് ഒരു ചെറിയ പല്ലി അല്ലായിരുന്നു, വലിയ പല്ലി തന്നെയായിരുന്നു. അതിനും ജീവനും ഉണ്ടായിരുന്നു ഡോക്ടര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 
 
രണ്ട് ദിവസമായി ഈ പല്ലി രോഗിയുടെ ചെവിയില്‍ താമസമാക്കിയിട്ടുണ്ടാകാം എന്നാണ് ഡോക്ടര്‍ കരുതുന്നത്. എന്നാല്‍ രോഗിയുടെ ചെവിക്ക് പല്ലിയുടെ സാന്നിധ്യം ഒരു  പ്രശ്നവും സൃഷ്ടിച്ചിട്ടില്ലെന്ന് തുടര്‍ന്നുള്ള പരിശോധനകളില്‍ വ്യക്തമായതായി ഡെയ്ലി മെയില്‍ ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
പല്ലിയുടെ ചിത്രം ഫേസ്ബുക്കിലൂടെ ഡോക്ടര്‍ വരന്യ നഗത്താവെ പങ്കുവച്ചു. ഇതായിരുന്നു എന്‍റെ ഈ ദിവസത്തെ അവസാന കേസ്, ഞാന്‍ വലിയ ചിന്ത കുഴപ്പത്തിലാണ്. എങ്ങനെയായിരിക്കും ചെവിയുടെ ചെറിയ ദ്വാരത്തിലൂടെ ഈ പല്ലി ആ ചെവിയില്‍ കയറിയിരിക്കുക എന്നും ഡോക്ടര്‍ കുറിച്ചു.
 
ജിങ്-ജോക്ക് എന്ന് തായ്ലാന്‍റില്‍ വിളിക്കപ്പെടുന്ന പല്ലിയാണ് രോഗിയുടെ ചെവിയില്‍ കുടുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. ചെറിയ പല്ലിയാണ് രോഗിയുടെ ചെവിയില്‍ കയറിയതെങ്കില്‍ 10 സെന്‍റിമീറ്റര്‍വരെ ഇവ മുതിര്‍ന്നാല്‍ വളരും. ഒപ്പം ഇവ സ്വന്തമായി വളരെ അസ്വസ്തമായ ശബ്ദവും ഉണ്ടാക്കും. ഇളം ബ്രൗണ്‍ നിറത്തിലാണ് ഈ പല്ലി കാണപ്പെടുക

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവ് കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; മുപ്പതുകാരന് ആറ് മാസം തടവ്