നാവുപിഴച്ചതാണ്; നടൻ ഇന്ദ്രൻസിനെതിരെയുള്ള പ്രസ്താവനയിൽ മാപ്പു പറഞ്ഞ് സനൽകുമാർ ശശിധരൻ

Webdunia
ഞായര്‍, 1 ഏപ്രില്‍ 2018 (13:09 IST)
സംസ്ഥാന ചലചിത്ര അവാർഡുകളിൽ മികച്ച നടനുള്ള പുരസ്കാരം നേടിയ ഇന്ദ്രൻസിനെതിരെ നടത്തിയ പ്രസ്താവന നാവുപിഴയാണെന്ന് സനൽകുമാർ ശശിധരൻ. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിനു നൽകിയ അഭിമുഖത്തിൽ നടനെതിരെ വിവാദ പരാമർശവുമായി സനൽകുമാർ രംഗത്തു വന്നിരുന്നു. 

'ഇന്ദ്രന്‍സേട്ടന് കഴിഞ്ഞ തവണയൊക്കെ അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നു ഇത്തവണ  ആക്ഷേപങ്ങളുയരാതിരിക്കാന്‍ അദ്ദേഹത്തെ കരുവാക്കുകയായിരുന്നു' എന്നതായിരുന്നു ചാനലിനു നൽകിയ അഭിമുഖത്തിൽ സനൽകുമാറിന്റെ വാക്കുകൾ 
 
ഇതിനെ തുടർന്ന് സനൽകുമാർ ശശിധരൻ ഇന്ദ്രൻസ് എന്ന നടനെ അവഹേളിക്കുന്ന  പ്രസ്താവനയാണ് ചാനലിൽ  നടത്തിയത് എന്ന് ആളൊരുക്കത്തിന്റെ സംവിധായകൻ വി സി അഭിലാഷ് ഫേസ്ബുക്കിൽ കൂറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സനൽകുമാർ ശശിധരൻ ഖേദപ്രകടനവുമായി രംഗത്ത് വന്നത്. 
 
‘റിപ്പോര്‍ട്ടര്‍ ചാനലിലെ ക്‌ളോസ് എന്‍കൗണ്ടറില്‍ ഇന്ദ്രന്‍സേട്ടന് കഴിഞ്ഞ തവണയൊക്കെ അവാര്‍ഡ് കിട്ടാന്‍ അര്‍ഹതയുണ്ടായിരുന്നെന്നും ഇത്തവണ അദ്ദേഹത്തെ ആക്ഷേപങ്ങളുയരാതിരിക്കാന്‍ കരുവാക്കുകയായിരുന്നു എന്നും ഉദ്ദേശിച്ച് ഒരു വാചകം പറഞ്ഞിരുന്നു. ഒരിക്കലും അത് അദ്ദേഹത്തിന്റെ അവാര്‍ഡിന്റെ മഹത്വം കുറച്ചുകാണാനോ ഒരു കലാകാരനെന്ന നിലക്ക് അദ്ദേഹത്തെ ഇടിച്ചുതാഴ്ത്താനോ ഉദ്ദേശിച്ച് പറഞ്ഞതല്ല.. നാവുപിഴയാണ്. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന് ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമാണ്.. നിരുപാധികം ക്ഷമ ചോദിക്കുന്നു.’ എന്നാണ് സനൽകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രദികരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

പരാതിക്കാരിയുടെ വീട്ടിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി; പ്രോസിക്യൂഷന്‍ കോടതിയില്‍

തിരുവനന്തപുരത്തെ കെഎസ്എഫ്ഡിസി തിയേറ്ററുകളിലെ കമിതാക്കളുടെ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ, അന്വേഷണം ആരംഭിച്ച് സൈബർ സെൽ

തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ട ലംഘനത്തിന് 14ജില്ലകളിലായി ഇതുവരെ ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

യുഎസ് തീരുവയുദ്ധത്തിനിടെ ഇന്ത്യ- റഷ്യ ഉച്ചകോടി, പുടിൻ ഇന്നെത്തും, നിർണായക ചർച്ചകൾക്ക് സാധ്യത

അടുത്ത ലേഖനം
Show comments