Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത ഒരു വലിയ തെറ്റ്'; സൂര്യയ്‌ക്കെതിരായ സൈബര്‍ അറ്റാക്ക് നിര്‍ത്തുവാന്‍ അപേക്ഷിച്ച് മണിക്കുട്ടന്‍

'ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത ഒരു വലിയ തെറ്റ്'; സൂര്യയ്‌ക്കെതിരായ സൈബര്‍ അറ്റാക്ക് നിര്‍ത്തുവാന്‍ അപേക്ഷിച്ച് മണിക്കുട്ടന്‍

കെ ആര്‍ അനൂപ്

, വെള്ളി, 28 മെയ് 2021 (14:17 IST)
ബിഗ് ബോസ് സീസണ്‍ 3യില്‍ മണിക്കുട്ടന്‍ താരമായിരുന്നു. വലിയ പ്രേക്ഷക പിന്തുണയായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പുറത്ത് വന്നപ്പോഴാണ് തനിക്ക് ഇത്രയും വലിയ സ്വീകാര്യത ലഭിച്ച വിവരം നടന്‍ അറിഞ്ഞത്. അതില്‍ തനിക്ക് അത്ഭുതം തോന്നിയിരുന്നുവെന്നും മണിക്കുട്ടന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ സൂര്യയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ നടന്‍ രംഗത്ത്.ആരുടെ പേരില്‍ ആയാലും മറ്റൊരാളെ സൈബര്‍ സ്‌പേസില്‍ അപമാനിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന സാധിക്കില്ല. ആരോഗ്യപരമായിട്ടുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് മണിക്കുട്ടന്‍ പറഞ്ഞു.
 
മണിക്കുട്ടന്റെ വാക്കുകളിലേക്ക് 
 
'നമസ്‌ക്കാരം, ഞാന്‍ നിങ്ങളുടെ സ്വന്തം എംകെ. നമുക്ക് എല്ലാവര്‍ക്കും അറിയാം, ബിഗ് ബോസ് സീസണ്‍ 3യുടെ വോട്ടിംഗ് അതിന്റെ അവസാനഘട്ടത്തിലെത്തി നില്‍ക്കുകയാണ്. വീറും വാശിയും ഒക്കെ നല്ലതാണ് പക്ഷേ അത് മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തില്‍ ആകരുത്.ഞാന്‍ ഇപ്പോള്‍ പറയാന്‍ ഉദ്ദേശിക്കുന്നത്, ബിഗ് ബോസിലെ ഞാന്‍ ഉള്‍പ്പടെയുള്ള എല്ലാ മത്സരാര്‍ത്ഥികളും ഫേസ് ചെയ്യുന്ന സൈബര്‍ അറ്റാക്കിനെതിരെയാണ്. ഒരു തരത്തിലും ന്യായീകരിക്കാന്‍ സാധിക്കാത്ത ഒരു വലിയ തെറ്റ് തന്നെയാണ് സൈബര്‍ അറ്റാക്ക് അല്ലെങ്കില്‍ സൈബര്‍ ബുള്ളിയിംഗ്. ബിഗ് ബോസ് എന്നത് ഒരു ടിവി റിയാലിറ്റി ഗെയിം ഷോയാണ്.

അതുകൊണ്ട് തന്നെയാണ് ഞാന്‍ അതിനകത്ത് നിക്കുമ്പോള്‍ എപ്പോഴും എല്ലാവരോടും ഓര്‍മ്മപ്പെടുത്തുന്നത്എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അതിനകത്ത് മാത്രമല്ല അതിന് പുറത്തു ഒരു ജീവിതം ഉണ്ട് എന്നത്. എന്റെ പ്രിയ കൂട്ടുകാരി സൂര്യയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്ന ഈ സൈബര്‍ അറ്റാക്ക് ദയവ് ചെയ്ത് ആര് തന്നെയായാലും നിര്‍ത്തലാക്കുക.ആരുടെ പേരില്‍ ആയാലും മറ്റൊരാളെ സൈബര്‍ സ്‌പേസില്‍ അപമാനിക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാന സാധിക്കില്ല. ആരോഗ്യപരമായിട്ടുള്ള ഒരു അന്തരീക്ഷം സൃഷ്ടിക്കുക. സൂര്യയ്ക്കെതിരെയും കുടുംബത്തിനെതിരെയും നടത്തുന്ന ഈ സൈബര്‍ അറ്റാക്ക് ദയവായി നിര്‍ത്തലാക്കുക ഇതെന്റെ ഒരു അപേക്ഷയാണ്, പ്ലീസ്'- മണിക്കുട്ടന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആർമിക്കാരെ, എന്റെ മരണമാണോ നിങ്ങൾക്ക് കണേണ്ടത്? സൈബർ ആക്രമണത്തിൽ സൂര്യ