ഷാനവാസിനു നീതി ലഭിക്കുമോ? ഇന്ദ്രനെ ഇല്ലാതാക്കിയ ചതിയൻ ആദിത്യനോ?

സീതയിൽ നിന്നും ഷാനവാസിനെ പുറത്താക്കിയതിനു പിന്നിൽ ആദിത്യൻ?!

Webdunia
ബുധന്‍, 30 ജനുവരി 2019 (15:41 IST)
സീതയെന്ന സീരിയൽ പ്രേക്ഷകരുടെ ഇഷ്ട സീരിയൽ ആയിരുന്നു. എന്നാൽ, നായകനായ ഇന്ദ്രൻ കൊല്ലപ്പെട്ടതോടെ സീരിയലിന്റെ ഗതി ശരിയല്ലെന്ന ഒരു ആരോപണം ഉയർന്നിരുന്നു. ഇതിനിടയിൽ ജാനകിയുടെ ഭർത്താവായ അനിരുദ്ധന്റെ പുതിയ മുഖമാണ് പ്രേക്ഷകർ കാണാൻ പോകുന്നത്. മറ്റാർക്കും അറിയാത്ത ഒരു ഭൂതകാലവും ചതിയന്റെ രൂപവും അനിരുദ്ധന് ഉണ്ടാക്കി കൊടുത്തിരിക്കുകയാണ് സംവിധായകൻ.
  
നായകനായ ഇന്ദ്രനെ അവതരിപ്പിച്ചിരുന്നത് ഷാനവാസ് ആയിരുന്നു. എന്നാൽ, പെട്ടന്നാണ് ഇന്ദ്രനെ സംവിധായകൻ കൊലപ്പെടുത്തിയത്. സീരിയലിലെ തന്നെ മറ്റൊരു വ്യക്തി കാരണമാണ് താൻ പുറത്താക്കപ്പെട്ടതെന്ന് ഷാനവാസ് വെളിപ്പെടുത്തിയിരുന്നു.
 
‘മനസ്സറിയാത്ത കാര്യങ്ങൾക്കു താൻ ക്രൂശിക്കപ്പെടുന്നുവെന്നും. ഒരു വ്യക്തി ഉണ്ടാക്കിയ തെറ്റിദ്ധാരണയുടെ പുറത്താണു താൻ ആ സീരിയലിൽ നിന്നു പുറത്തായതെന്നുമായിരുന്നു ഷാനവാസ് പറഞ്ഞത്. തന്നെ മനഃപൂർവ്വം ഉപദ്രവിക്കാൻ പോന്ന പിടിപാടുള്ള വ്യക്തിയാണയാൾ എന്നായിരുന്നു ഷാനവാസ് പറയുന്നത്.
 
ഇപ്പോഴിതാ, ഷാനവാസിനെ സീരിയലിൽ നിന്നും പുറത്താക്കിയതിനു പിന്നിൽ അനിരുദ്ധനായി എത്തുന്ന ആദിത്യൻ ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ. ആദിത്യന്റെ ഇടപെടൽ മൂലമാണ് സംവിധായകൻ ഷാനവാസിനെ പുറത്താക്കിയതെന്നാണ് റിപ്പോർട്ട്.
 
ഷാനവാസിനെ പറ്റി മോശം ഇം‌പ്രഷൻ ഇൻഡസ്ട്രിയിൽ മുഴുവൻ പരത്തി താരത്തിന്റെ ചാൻസുകൾ ഇല്ലാതാക്കുക മാത്രമാണ് ആദിത്യന്റെ ലക്ഷ്യമെന്ന് ഫാൻസും പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

കലാഭവൻ നവാസിന്റെ അവസാന ചിത്രം 'പ്രകമ്പനം' കാണാൻ മക്കൾക്കൊപ്പമെത്തി രഹന

Mammootty - Mohanlal - Mahesh Narayanan Movie: ഫാന്‍സിനുള്ളതും ഈ സിനിമയിലുണ്ട്, അല്‍പ്പം വേറിട്ട ഭാഷ; മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് മഹേഷ് നാരായണന്‍

ബസ് കണ്ടക്ടറിൽ നിന്ന് സൂപ്പർസ്റ്റാറിലേക്ക്: രജനികാന്ത് ആത്മകഥ എഴുതുന്നു, വെളിപ്പെടുത്തലുമായി സൗന്ദര്യ രജനികാന്ത്

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുണ്ടാ ആക്രമണത്തില്‍ ഒല്ലൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ക്ക് കുത്തേറ്റു

നിയമസഭാ തിരഞ്ഞെടുപ്പ്: സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഡോ. വന്ദനദാസ് വധക്കേസ്: സന്ദീപിന്റെ ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും

ലോകത്തിലെ ഏറ്റവും മികച്ചതും ശക്തവുമായ വ്യോമ പ്രതിരോധ സംവിധാനം ഏത് രാജ്യത്തിന്റേതാണെന്നറിയാമോ

നിയമസഭ തെരഞ്ഞെടുപ്പ്: ഏറ്റുമാനൂരില്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥിയായി നടി വീണ നായര്‍

അടുത്ത ലേഖനം
Show comments