ജഡായുവിൽ നിന്നും സീതയെ രക്ഷിച്ച് സ്വന്തമാക്കാൻ രാമൻ, ഇതെന്ത് കഥ?

ആദ്യം ചാച്ചൻ, പിന്നാലെ ഇന്ദ്രൻ, ഇപ്പോൾ ദേവിയും?!

വ്യാഴം, 10 ജനുവരി 2019 (14:55 IST)
സ്വാസികയുടെ കിടിലൻ അഭിനയവും കാമ്പുള്ള തിരക്കഥയുമായിരുന്നു ഫ്ലെവേഴ്സിലെ സീത എന്ന സീരിയൽ ഹിറ്റാകാൻ കാരണം. സീതയുടെ രണ്ടാമത്തെ ഭർത്താവ് ഇന്ദ്രനെ കൂടി കഥയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണിപ്പോൾ. എന്നാൽ, സംവിധായകൻ കോന്നി പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ചല്ല കഥയൊരുക്കുന്നതെന്ന് ഇപ്പോൾ ആരോപണം ഉയർന്നിട്ടുണ്ട്. 
 
ഇന്ദ്രൻ പടുത്തുയർത്തിയ ഓഫീസെന്ന മോഹം സീത തിരിച്ചുപിടിക്കുകയാണ്. അതിനിടയിൽ ജഡായു എന്നൊരു കഥാപാത്രം കൂടി പുതിയതായ് എത്തിയിട്ടുണ്ട്. സീതയുടെ ശത്രുപക്ഷത്താണ് ജഡായു എന്നാണ് സൂചന. അങ്ങനെയെങ്കിൽ ജഡായുവിൽ നിന്നും സീതയെ രക്ഷിക്കാനെത്തുക രാമനായിരിക്കും.
 
സീതയെ വീണ്ടും രാമനെ കൊണ്ട് കെട്ടിക്കാനുള്ള പരിപാടി ആണോ കോന്നിയുടേതെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇതിനായി ദേവിയെ ഇല്ലാതാക്കാനുള്ള പരിപാടിയാണോ ഇപ്പോൾ നടക്കുന്നതെന്നും സംശയമുണ്ട്. സീതയ്ക്ക് കൂട്ടിനു ഇപ്പോൾ എന്തിനും എതിനും രാമനാണുള്ളത്. ഇരുവരും വീണ്ടും ഒന്നിക്കുമോയെന്ന സംശയം രണ്ട് പേരുടെ വീട്ടുകാർക്കിടയിലും ദേവിയുടെ മനസ്സിലും ഉദിച്ചു തുടങ്ങിയിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടിച്ചിത്രം വേണ്ടെന്നുവച്ച് ലാല്‍, വേറേ വഴിയില്ലാതെ മറ്റൊരാളെ അഭിനയിപ്പിച്ചു!