പേളിയുടെ കാല് പിടിച്ച് ക്ഷമ പറഞ്ഞ് അരിസ്റ്റോ സുരേഷ്!

i ഒടുവിൽ പേളിയുടെ കാലുപിടിക്കേണ്ടി വന്നു സുരേഷിന്!

Webdunia
ശനി, 28 ജൂലൈ 2018 (14:44 IST)
സംഭവബഹുലമായ കഥഗതിയിലൂടെയാണ് റിയാലിറ്റി ഷോയായ ബിഗ് ബോസ് കടന്നു പോകുന്നത്. എപ്പോൾ ആർക്ക് എന്ത് സംഭവിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുകയില്ല. കഴിഞ്ഞ ഒരാഴ്ച പേളി മാണിയും ശ്രീനിഷും തമ്മിലുള്ള പ്രണയമായിരുന്നു വിഷയമെങ്കിൽ ഈ ഒരാഴ്ച പേളിയും അരിസ്റ്റോ സുരേഷും തമ്മിലുള്ള അടുപ്പമാണ് ഹൌസിലെ മറ്റ് അംഗങ്ങൾക്ക് പ്രശ്നമായിരിക്കുന്നത്.
 
ഏതായാലും രണ്ടാഴ്ച കൊണ്ട് ഒരു കാര്യം വെളിച്ചത്ത് വന്നിരിക്കുകയാണ്. വീടിനുള്ളിലെ ഭൂരിഭാഗം ആളുകളും പേളിക്കെതിരാണ്. സാബു, ശ്വേത, ദിയ, രഞ്ജിനി എന്നിവർ പേളിയെ പുറത്താക്കാനുള്ള പരിപാടിയിലാണ്. അടുത്ത എവിക്ഷനിൽ പേളിയെ എല്ലാവരും നോമിനേറ്റ് ചെയ്യാനുള്ള സാധ്യതയാണുള്ളത്. അതിനുള്ള കരുക്കളാണ് ഇപ്പോൾ ഹൌസിൽ നടന്നുകൊണ്ടിരിക്കുന്നത്.
 
കഴിഞ്ഞ ദിവസം സുരേഷിനെതിരെ ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ത്ഥികളെല്ലാം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. അനൂപും സാബുവുമായിരുന്നു അതില്‍ പ്രധാനം. പേളിയായിരുന്നു വിഷയം. തന്നെ കുറിച്ച് അരിസ്റ്റോ സുരേഷ് മോശമായി സംസാരിച്ചെന്ന ആരോപണവുമായാണ് അനൂപ് ചന്ദ്രന്‍ രംഗത്തെത്തിയത്. 
 
ഒരു ടാസ്‌കിനിടെ തന്നെ ചതിയനും വിശ്വാസ വഞ്ചകനെന്നും സുരേഷ് പറഞ്ഞെന്ന് ചൂണ്ടികാട്ടിയാണ് സുരേഷിനെതിരെ അനൂപ് രംഗത്തെത്തിയത്. ഇതിനിടെ അനൂപ് പേളിയെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമിച്ചതായി സുരേഷും ആരോപണമുയര്‍ത്തി.
 
വിഷയത്തില്‍ പേളിയെ വലിച്ചിഴച്ചതോടെ സംഭവം കൂടുതല്‍ വഷളായി. പേളിയ്ക്ക് വക്കാലത്തുമായി വന്ന അരിസ്റ്റോ സുരേഷിനോട് പൊട്ടിത്തെറിക്കുകയായിരുന്നു സാബുവും അനൂപും. സംസാരം അതിരുകടന്നപ്പോൾ വിഷയത്തില്‍ രഞ്ജിനിയുമായുള്ള വിഷയവും ഇവര്‍ ചൂണ്ടികാട്ടി. ഇതോടെ സുരേഷിനെതിരെ ദിയയും രംഗത്തെത്തി.
 
അരിസ്‌റ്റോ സുരേഷ് പേളിയുടെ അച്ഛന് (തന്ത) വിളിച്ചെന്ന് സാബു പറഞ്ഞപ്പോള്‍ താനത് ടാസ്‌കിന്റെ ഭാഗമായാണ് ചെയ്തതെന്ന് സുരേഷ് പറഞ്ഞു. അരിസ്റ്റോ പേളിയുടെ തന്തയ്ക്ക് വിളിച്ചപ്പോള്‍ പ്രശ്‌നമില്ല, ഞാന്‍ തമാശയ്ക്ക് വേണ്ടി ചെരുപ്പ് വലിച്ചെറിഞ്ഞപ്പോള്‍ പേളി അത് പ്രശ്‌നമാക്കിയെന്നും പറഞ്ഞ് സാബു പൊട്ടിത്തെറിച്ചു.
 
സംഭവം എല്ലാവരും കൂടെ വഷളാക്കി, പേളിക്ക് നേരെ തിരിഞ്ഞു. ഉടന്‍ തന്നെ അരിസ്റ്റോ സുരേഷ് പേളിയുടെ കാലു പിടിച്ച് മാപ്പു പറയുകയും പേളി കാലു വലിക്കുകയും ചെയ്തു. ഈ പ്രവൃത്തി കണ്ട് നിന്നവര്‍ നാടകം എന്ന് പറഞ്ഞ് പുച്ഛിക്കുകയും ചെയ്തു.
 
സുരേഷേട്ടന്‍ ടാസ്‌കിന്റെ ഭാഗമായാണ് ചെയ്തതെന്നും അതിനാല്‍ അതില്‍ വിഷമമില്ലെന്നും എന്നാല്‍ ചെരുപ്പെറിഞ്ഞത് അങ്ങനെയല്ലെന്നുമായിരുന്നു പേളിയുടെ വാദം. പേളിയും തന്റെ നിലപാട് വ്യക്തമാക്കി. അരിസ്റ്റോ സുരേഷുമായുള്ള അമിത കൂട്ടുക്കെട്ടും ശ്രീനിഷുമായുള്ള പേളിയുടെ അടുപ്പവും ബിഗ് ബോസ് ഹൗസിലെ സ്ഥിരം ചര്‍ച്ചയായിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഫോടനത്തിന് പിന്നിൽ താലിബാൻ, വേണമെങ്കിൽ ഇന്ത്യയ്ക്കും താലിബാനുമെതിരെ യുദ്ധത്തിനും തയ്യാറെന്ന് പാകിസ്ഥാൻ

'ഞങ്ങള്‍ കൊണ്ട അടിയും സീറ്റിന്റെ എണ്ണവും നോക്ക്'; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പരസ്യമാക്കി യൂത്ത് കോണ്‍ഗ്രസ്

ഒരേ യാത്രയ്ക്ക് രണ്ട് നിരക്കുകള്‍: യാത്രക്കാരെ 'സൂപ്പര്‍ സ്‌കാമിംഗ്' ചെയ്യുന്ന കെഎസ്ആര്‍ടിസി

Delhi Blasts: ഡിസംബർ ആറിന് ഇന്ത്യയിൽ 6 സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ടു, വെളിപ്പെടുത്തൽ

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

അടുത്ത ലേഖനം
Show comments