Webdunia - Bharat's app for daily news and videos

Install App

ജസ്ലയുടെ ഒരൊറ്റ നോമിനേഷനിൽ ആര്യയും പെട്ടു! ഗിഫ്റ്റ് കാർഡ് ഉപയോഗിക്കാതെ താരം

ചിപ്പി പീലിപ്പോസ്
ചൊവ്വ, 25 ഫെബ്രുവരി 2020 (14:51 IST)
50 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് ബിഗ് ബോസ് സീസൺ 2. കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയവരിൽ സുജോ, അലസാന്ദ്ര, രഘു എന്നിവര്‍ തിരിച്ചുവന്നതോടെ കളികൾ വീണ്ടും ചൂട് പിടിക്കുകയാണ്. എലിമിനേഷനുള്ള നോമിനേഷനിൽ ക്യാപ്റ്റൻ ഷാജി ഒഴിച്ച് മറ്റെല്ലാവരും വന്നിട്ടുണ്ട്. 
 
രജിത്, ആര്യ, വീണ നായര്‍, ഫുക്രു, ജസ്ല, സൂരജ് എന്നിവരാണ് ഇത്തവണ നോമിനേഷനിലുള്ളത് ഇവരില്‍ ആരായിരിക്കും പുറത്തേക്ക് പോവുന്നതെന്ന ചർച്ചയാണ് ആരാധകർ നടത്തുന്നത്. സൂരജിനാണ് സാധ്യത കൂടുതൽ. ടാസ്ക്കിനിടയില്‍ ലഭിച്ച അവസരം ഉപയോഗിക്കാതെ(ഗിഫ്റ്റ് കാർഡ്) എവിക്ഷനുമായി മുന്നോട്ട് പോവാനാണ് തന്‍റെ തീരുമാനമെന്ന് ആര്യ പറഞ്ഞിരുന്നു. 
 
ഫുക്രുവിനേയും ജസ്ലയേയുമാണ് രജിത് കുമാർ നോമിനേറ്റ് ചെയ്തത്. വീണയെയും രജിത് കുമാറിനെയും സൂരജ് നോമിനേറ്റ് ചെയ്തു. പിന്നാലെ എത്തിയ ആര്യ രജിത് കുമാറിനെയും ജസ്‍ലയെയുമാണ് നിർദേശിച്ചത്. ഫുക്രുവിനേയും രജിത് കുമാറിനേയുമായിരുന്നു വീണ നായര്‍ നോമിനേറ്റ് ചെയ്തത്. രജിത് കുമാറിനേയും വീണയേയുമായിരുന്നു ഫുക്രു നോമിനേറ്റ് ചെയ്തത്. ജസ്ലയേയും ഫുക്രുവിനേയുമായിരുന്നു ക്യാപ്റ്റനായ പാഷാണം ഷാജി നോമിനേറ്റ് ചെയ്തത്.
 
ഇതിൽ എടുത്ത് പറയേണ്ടത് ജസ്ലയുടെ നോമിനേഷൻ ആണ്. എല്ലായ്പ്പോഴും ഓരോ കാരണങ്ങൾ ഉണ്ടാക്കി രജിതിനെയായിരുന്നു ജസ്ല നോമിനേറ്റ് ചെയ്തു കൊണ്ടിരുന്നത്. എന്നാൽ, ഇത്തവണ ജസ്ല നടത്തിയ നോമിനേഷൻ കണ്ട് അവരുടെ വിരോധികൾ വരെ ഞെട്ടിയെന്ന് വേണം കരുതാൻ. 
 
ആര്യയേയും വീണയേയുമായിരുന്നു ജസ്ല നോമിനേറ്റ് ചെയ്തത്. വീണ ഫേക്ക് ഗെയിം നടത്തുന്നു, ആര്യയ്ക്ക് പലപ്പോഴും പല അഭിപ്രായമാണെന്നുമാണ് കാരണമായി ജസ്ല പറഞ്ഞത്. ഹൌസിലെ കൂടുതൽ ആളുകളും രജിതിനെയാണ് നോമിനേറ്റ് ചെയ്തത് (4). ഫുക്രുവും ജസ്ലയും വീണയും 3 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തുണ്ട്. ആര്യയെ നോമിനേറ്റ് ചെയ്തത് ജസ്ല മാത്രമാണ്. 
 
ജസ്ലയുടെ നോമിനേഷൻ എന്തായാലും തകർത്തുവെന്ന് ആരാധകർ പറയുന്നുണ്ട്. ഗിഫ്റ്റ് കാർഡ് ഉപയോഗിക്കാൻ മൂന്ന് തവണ അവസരം ലഭിച്ചിട്ടും അത് വേണ്ടെന്ന് തെല്ല് അഹങ്കാരത്തോട് കൂടിയാണ് ആര്യ ഓരോ തവണയും പറഞ്ഞത്. ഇത് ആര്യയ്ക്ക് തന്നെ വിനയാകുമെന്നാണ് ഫാൻസ് പറയുന്നത്. ഏതായാലും അടുത്ത എലിമിനേഷനായുള്ള കാത്തിരിപ്പിലാണ് ഫാൻസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കണ്ണൂരില്‍ സ്‌കൂള്‍ വരാന്തയില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് പരിക്ക്

കെകെ ശൈലജയ്‌ക്കെതിരായ വ്യാജ വീഡിയോ കേസ്; മുസ്ലിംലീഗ് നേതാവിന് 15000 രൂപ പിഴ

കോടിക്കണക്കിന് ആളുകള്‍ പ്രയാഗ് രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല; കാരണം ആണവ സാങ്കേതിക വിദ്യ

കാനഡയില്‍ വിമാന അപകടം; 80 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം ലാന്റിങിനിടെ കാറ്റില്‍ തലകീഴായി മറിഞ്ഞു

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലുണ്ടായ ദുരന്തം: ആനയുടെ ചവിട്ടേറ്റു മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി പരാതി

അടുത്ത ലേഖനം
Show comments