Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആ സംഭവത്തില്‍ ഇപ്പോള്‍ കേസെടുത്തു', ബിഗ് ബോസ് ഹൗസില്‍ തിരിച്ചെത്തിയ ലച്ചുവിന് പറയാനുള്ളത്

Bigg Boss Malayalam bigg Boss Malayalam season 5 bigg Boss Malayalam news big Boss news bigg boss Malayalam news Malayalam bigg Boss

കെ ആര്‍ അനൂപ്

, വെള്ളി, 30 ജൂണ്‍ 2023 (09:13 IST)
ബിഗ് ബോസ് അഞ്ചാം സീസണിലേക്ക് ഇനിയൊരിക്കലും വരാന്‍ സാധ്യതയില്ലെന്ന് കരുതി പടിയിറങ്ങിയ പഴയ മത്സരാര്‍ത്ഥികള്‍ വീണ്ടും അതേ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വലിയ സ്വീകരണമാണ് അവര്‍ക്ക് ലഭിച്ചത്. റീയൂണിയനില്‍ മത്സരാര്‍ത്ഥികള്‍ക്ക് പരസ്പരം പറയാന്‍ ഒരുപാടുണ്ടായിരുന്നു.
ലെച്ചു, എയ്ഞ്ചലീന, ?ഗോപിക, ദേവു, ശ്രുതി, അനു ജോസഫ്,മിഥുന്‍ എന്നീ താരങ്ങളാണ് ബിഗ് ബോസ് വീട്ടില്‍ എത്തിയത്. ഇവരില്‍ ആദ്യം എത്തിയ ലച്ചു നേരത്തെ ഹൗസില്‍ തരംഗം സൃഷ്ടിച്ച ഡിസ്‌കോ, ഡിസ്‌കോ ഗാനത്തിനൊപ്പമാണ് വീട്ടില്‍ എത്തിയത്. 
തന്റെ ആരോഗ്യനില പൂര്‍ണ്ണമായും നല്ല നിലയില്‍ ആണെന്ന് വീട്ടുകാരോട് സംസാരിക്കുന്നതിനിടെ ലച്ചു പറഞ്ഞു.പൂളിന് അടുത്ത് എല്ലാവരും ഒന്നിച്ചിരുന്ന് സംസാരം ആരംഭിച്ചു. തനിക്കെതിരെ നേരത്തെ വീട്ടില്‍ കയറി നടത്തിയ ആക്രമണത്തെക്കുറിച്ച് ലച്ചു 'എന്റെ കഥ' ടാസ്‌കില്‍ വെളിപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തില്‍ കേസെടുത്തുവെന്ന് വീട്ടുകാരോട് താരം പറഞ്ഞു. അതില്‍ വീട്ടുകാര്‍ തങ്ങളുടെ സന്തോഷം ലച്ചുവിനെ തിരിച്ച് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്ത് ഗ്ലാമറാടാ നിന്നെ ടിവിയില്‍ കാണാന്‍', അഖില്‍ മാരാരോട് ദേവു