Webdunia - Bharat's app for daily news and videos

Install App

Bigg Boss Malayalam Season 5 Review: നിയന്ത്രണം നഷ്ടപ്പെട്ട് വൈബര്‍ ഗുഡ് ദേവു, ലൈവില്‍ തെറിവിളി; താരമായി വിഷ്ണു

തന്നെ കുറിച്ച് മോശം പറയരുതെന്ന് ദേവു പലവട്ടം വിഷ്ണുവിനോട് പറയുന്നുണ്ടായിരുന്നു

Webdunia
വ്യാഴം, 30 മാര്‍ച്ച് 2023 (12:30 IST)
Bigg Boss Malayalam Season 5 Live Updates: വൈബര്‍ ഗുഡ് ദേവുവിന്റെ യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവന്ന് വിഷ്ണു ജോഷി. വീക്ക്‌ലി ടാസ്‌ക്കിനിടെ ദേവുവിനെ പ്രകോപിപ്പിച്ചാണ് വിഷ്ണു കളംനിറഞ്ഞത്. കട്ട പെറുക്കല്‍ ടാസ്‌ക്കിനിടെ ദേവുവിന്റെ കൈയില്‍ നിന്ന് ഗോള്‍ഡന്‍ കട്ട പിടിച്ചെടുക്കാന്‍ വിഷ്ണു കണ്ട മാര്‍ഗമാണ് പ്രകോപനം സൃഷ്ടിക്കല്‍. 
 
ദേവുവാണ് ആദ്യം ഗോള്‍ഡന്‍ കട്ട സ്വന്തമാക്കിയത്. പിന്നീട് ആര്‍ക്കും അത് വിട്ടുകൊടുക്കാതെ ആ കട്ട മുറുക്കെ പിടിച്ചിരിക്കുകയാണ് ദേവു. അതിനിടയിലാണ് വിഷ്ണു തന്റെ സൂത്രബുദ്ധി പ്രയോഗിച്ചത്. തന്നോട് പഞ്ചാരയടിച്ച് നടന്നല്ലേ ഗോള്‍ഡന്‍ കട്ട സ്വന്തമാക്കിയതെന്ന് ദേവുവിനോട് വിഷ്ണഉ ചോദിക്കുകയായിരുന്നു. ഇത് ദേവുവിനെ വല്ലാതെ പ്രകോപിപ്പിച്ചു. 
 
തന്നെ കുറിച്ച് മോശം പറയരുതെന്ന് ദേവു പലവട്ടം വിഷ്ണുവിനോട് പറയുന്നുണ്ടായിരുന്നു. എന്നാല്‍ വിഷ്ണു പ്രകോപനം തുടര്‍ന്നു. ഒടുവില്‍ നിയന്ത്രണം നഷ്ടപ്പെട്ട ദേവു തന്റെ കൈകളിലുണ്ടായിരുന്ന സ്വര്‍ണ കട്ട ദേഷ്യത്തോടെ വലിച്ചെറിഞ്ഞു. ആ സമയത്ത് വിഷ്ണുവിന്റെ ടീം അംഗമായ ഷിജു അത് സ്വന്തമാക്കി. 
 
യഥാര്‍ഥത്തില്‍ ദേവുവിന്റെ യഥാര്‍ഥ സ്വഭാവം പുറത്തെത്തിക്കാനുള്ള നീക്കമായിരുന്നു വിഷ്ണു നടത്തിയത്. പ്രകോപിപ്പിച്ചാല്‍ ദേവു എങ്ങനെ പ്രതികരിക്കുമെന്ന് ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് വിഷ്ണു കാണിച്ചുകൊടുത്തു. നിയന്ത്രണം നഷ്ടപ്പെട്ട ദേവു ബിഗ് ബോസ് വീടിനുള്ളില്‍ വെച്ച് തെറി വരെ വിളിക്കുന്നുണ്ടായിരുന്നു. കിടിലന്‍ മൈന്‍ഡ് ഗെയിം ആണ് വിഷ്ണു കളിക്കുന്നതെന്നും ദേവുവിന്റെ യഥാര്‍ഥ സ്വഭാവം എന്താണെന്ന് കാണിച്ചുതന്നെന്നുമാണ് ബിഗ് ബോസ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭര്‍ത്താവ് നഷ്ടപ്പെട്ട അഭിഭാഷകയെ അപമാനിച്ചതായി ജഡ്ജിക്കെതിരെ ആരോപണം; സ്ഥലം മാറ്റണമെന്ന് കേരള ഹൈക്കോടതി അസോസിയേഷന്‍

ഭാരം കൂടുമോന്ന് ഭയം; കണ്ണൂരില്‍ അമിതമായ ഡയറ്റിംഗ് ചെയ്ത 18കാരി മരിച്ചു

ഇന്ത്യ കിരീടം നേടിയാല്‍ തുണി ഉടുക്കാത്ത ചിത്രം പങ്കുവയ്ക്കുമെന്ന് ഇന്‍ഫ്‌ലുവന്‍സറുടെ വാഗ്ദാനം: വാക്ക് പാലിക്കണമെന്ന് ഫോളോവേഴ്‌സ്!

ലൗ ജിഹാദിലൂടെ മീനച്ചല്‍ താലൂക്കില്‍ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ: വിവാഹ പ്രസംഗവുമായി പിസി ജോര്‍ജ്

"എരിതീയിൽ നിന്നും വറച്ചട്ടിയിലേക്ക്" : കടുത്ത താപനിലയ്ക്ക് പുറമെ യുവി കിരണങ്ങളുടെ തീവ്രതയും ഉയരുന്നു, കേരളത്തിലെ വേനൽ ദുസ്സഹം

അടുത്ത ലേഖനം
Show comments