Publish Date: Fri, 28 Feb 2020 (08:42 IST)
Updated Date: Fri, 28 Feb 2020 (08:44 IST)
ബിഗ് ബോസ് സീസൺ 2വിലെ അപ്രതീക്ഷിത വൈൽഡ് കാർഡ് എൻട്രി ആയിരുന്നു ജസ്‌ല മാടശേരിയുടേത്. രജിത് കുമാറിനെ ആശയപരമായി നേരിടാൻ ഹൌസിനുള്ളിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ജസ്ലയുടെ വരവ്.
ആര്യ ആഴ്ചയിൽ ജസ്ല ആ പ്രതീക്ഷ കാക്കുകയും ചെയ്തു. രജിതിനെതിരെ ആശയപരമായി പോരടിക്കാനും എതിർത്ത് നിൽക്കാനും ജസ്ലയ്ക്ക് സാധിച്ചു. പലതവണ രജിതിനോട് സൌമ്യമായി കുശല സംഭാഷണത്തിനു ശ്രമിക്കുന്ന ജസ്ലയെ നാം കണ്ടതാണ്. എന്നാൽ, അപ്പോഴൊക്കെ അത് പരാജയപ്പെടുകയായിരുന്നു.
എന്തുകൊണ്ടാണ് രജിതിനെ താൻ വെറുക്കുന്നതെന്ന് അലസാന്ദ്രയോട് വെളിപ്പെടുത്തുകയാണ് ജസ്ല. 15 ആം വയസിൽ വിവാഹം കഴിഞ്ഞ തന്റെ താത്തയെ കുറിച്ചാണ് ജസ്‌ല പറഞ്ഞ് തുടങ്ങിയത്. ഇന്നവള്‍ക്ക് 29 വയസ്സ്, മൂത്ത കുട്ടിക്ക് 12 വയസ്സും. നാല് കുട്ടികളാണ് താത്തയ്ക്ക്. താത്തയുടെ മൂത്ത കുട്ടിക്ക് അംഗവൈകല്യം ഉണ്ട്.
തലതെറിച്ച പെണ്ണുങ്ങള്‍ക്കാണ് ഓട്ടിസം ബാധിച്ച കുട്ടികളുണ്ടാകുന്നത് എന്നാണ് അയാള്‍ പറയുന്നത്. 15-ആം വയസ്സില്‍, ഒന്നും അറിയാത്ത പ്രായത്തില്‍ നിക്കാഹ് കഴിച്ച എന്റെ താത്തയെപ്പോലുള്ളവരെയാണോ രജിത് തലതെറിച്ചവര്‍ എന്നുദ്ദേശിക്കുന്നതെന്ന് ജസ്ല ചോദിക്കുന്നു. തന്റെ അനുഭവങ്ങളിൽ നിന്നുമാണ് തനിക്ക് അയാളോട് വെറുപ്പുണ്ടായതെന്ന് വ്യക്തമാക്കുകയാണ് ജസ്ല.