‘നീയില്ലാത്ത ആദ്യ ദിവസം, മിസ് യു’- വൈറലായി പേളിയുടെയും ശ്രീനിയുടെയും പോസ്റ്റ്

‘ദ പേളിഷ് എഫക്ട്’ - കൂടുതല്‍ വരാനിരിക്കുന്നുവെന്ന് പേളി, ചുരുളമ്മയെ മിസ് ചെയ്യുന്ന ആദ്യ ദിവസമെന്ന് ശ്രീനി

ചൊവ്വ, 2 ഒക്‌ടോബര്‍ 2018 (10:09 IST)
'ദ പേര്‍ളിഷ് എഫക്ട്' ഞങ്ങളുടെ ആദ്യ സെല്‍ഫി, കൂടുതല്‍ ഇനി വരാന്‍ കിടക്കുന്നു... ഈ കുറിപ്പോടെയാണ് പേളി മാണി ശ്രീനിഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. അതേസമയം, ‘മിസ് യു പേളി. നീയില്ലാത്ത ആദ്യ ദിവസം’ എന്നായിരുന്നു ശ്രീനിഷ് ഇട്ട പോസ്റ്റ്. 
 
ഏതായാലും വിമർശകരുടെയും ഹേറ്റേഴ്സിന്റേയും വായടപ്പിച്ച പ്രവ്രത്തിയാണിതെന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. ബിഗ് ബോസ് മലയാളം ഒന്നാം പതിപ്പിലെ പ്രണയജോഡികളായ ഇരുവരും ബിഗ് ബോസ് ഹൗസിന് പുറത്തും പ്രണയിക്കുമോ എന്നായിരുന്നു ആരാധകരുടെ ചിന്ത. എന്നാല്‍ അതിനുള്ള സൂചനകള്‍ നല്‍കിക്കൊണ്ടാണ് ഇരുവരുടെയും ഫേസ്ബുക്ക് പോസ്റ്റ്, വാക്കുകൾ എല്ലാം.
 
ഹൌസിൽ നിന്നും പുറത്തുവന്ന ശ്രീനിഷ് പേളിയെ കുറിച്ചും ഭാവിപരിപാടിയെ കുറിച്ചും വ്യക്തമാക്കിയിരുന്നു. പേളിയുടെ വീട്ടിൽ പോയി സംസാരിക്കണമെന്ന് ശ്രീനിഷ് പറയുകയും ചെയ്‌തു. ഇവർ സീരിയസ് ആണെന്ന് എല്ലാവർക്കും തോന്നിയ നിമിഷങ്ങളായിരുന്നു അത്.
 
‘അവിടെ എപ്പോഴും വഴക്കുകള്‍ ഉണ്ടാവും, അപ്പോള്‍ സന്തോഷം നല്‍കുന്നത് പേളിയാണ്. അവിടെ നില്‍ക്കാന്‍ കാരണം തന്നെ പേളിയാണ് എന്ന് ശ്രീനിഷ് പറയുന്നു. പ്രണയം വന്നാല്‍ സൗന്ദര്യ പിണക്കം സ്വഭാവികമാണ്. അത്രയേ ഞങ്ങളുടെ ഇടയിലുള്ള വഴക്കുകളില്‍ ഉണ്ടായിട്ടുള്ളൂ. ആ മോതിരം ഇപ്പോഴും പേളിയുടെ കയ്യില്‍ തന്നെയാണ്. പ്രണയിക്കുന്നത് വിവാഹം കഴിക്കാന്‍ വേണ്ടി ആണല്ലോ എന്നും ശ്രീനിഷ് കൂട്ടിച്ചേര്‍ക്കുന്നു.
 
ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ പേളി ഫേസ്‌ബുക്ക് ലൈവിൽ വരികയും ശ്രീനിഷിനെ ഇഷ്‌ടമാണെന്നും പറയുകയും ഉണ്ടായി. ‘ശ്രീനിയുമായി വഴക്ക് ഉണ്ടാക്കിയത് നിങ്ങള്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ സോറി... ഞാന്‍ ചെറിയൊരു വഴക്കാളിയാണ് എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. പക്ഷേ, എനിക്ക് ഒത്തിരി ഇഷ്ടമാണ് ശ്രീനിയെ..ഐ റിയലി ലവ് ശ്രീനി'... പേളി പറയുന്നു. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഒരൊറ്റ ദിവസം കൊണ്ട് ചേരി ഒഴിപ്പിച്ച കഥയല്ല, മോഹന്‍ലാലിനായി ഒരു സിനിമ തന്നെ സൃഷ്ടിച്ച കഥ!