റോയിസിനു സ്നേഹിക്കാനറിയില്ല: പൊരുത്തക്കേട് തുറന്ന് പറഞ്ഞ് റിമി ടോമി

റോയിസിനെ കുറിച്ച്‌ പറയുമ്ബോള്‍ ഫോണ്‍ വിളിയാണ് പ്രശ്നമെന്നായിരുന്നു റിമി പറഞ്ഞത്.

വ്യാഴം, 16 മെയ് 2019 (09:15 IST)
ഗായികയും അവതാരകയുമായ റിമി ടോമിയുടെ വിവാഹമോചന വാർത്തയാണ് ഇപ്പോൾ എല്ലാവരുടെയും സംസാര വിഷയം. പതിനൊന്ന് വര്‍ഷം നീണ്ട് നിന്ന വിവാഹജീവിതമാണ് റിമിയും ഭര്‍ത്താവ് റോയിസും ചേര്‍ന്ന് അവസാനിപ്പിച്ചത്. സ്റ്റേജ് ഷോ കളിലും ടെലിവിഷന്‍ പരിപാടികളിലുമെല്ലാം പലപ്പോഴും കുടുംബത്തെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും വാതോരാതെ സംസാരിക്കാറുള്ള റിമിയ്ക്ക് ഇതെന്ത് പറ്റിയെന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
 
ഇപ്പോഴിതാ റിമി അവതാരകയായിട്ടെത്തുന്ന ഒന്നും ഒന്നും മൂന്നിന്റെ പഴയൊരു എപ്പിസോഡ് സോഷ്യല്‍ മീഡിയ വഴി വൈറലാവുകയാണ്. പുറത്ത് വന്ന വീഡിയോയില്‍ റിമിയുടെ ഭര്‍ത്താവ് റോയിസും കീബോര്‍ഡിസ്റ്റ് സ്റ്റീഫന്‍ ദേവസ്യയുമാണ് അതിഥികളായി എത്തിയത്. റിമിയെയും ഭര്‍ത്താവിനെയും ചോദ്യം ചോദിപ്പിച്ച്‌ കുഴപ്പിക്കുകയാണ് സ്റ്റീഫന്‍. റിമിയുടെ പോരായ്മയായി തോന്നിയത് എന്താണെന്നുള്ള ചോദ്യത്തിന് അവള്‍ പെട്ടെന്ന് കരയുമെന്നായിരുന്നു റോയിസിന്റെ ഉത്തരം.
 
ആവശ്യമില്ലാത്ത സമയത്ത് വരെ റിമി കരയുമെന്നും അദ്ദേഹം പറയുന്നു. റോയിസിനെ കുറിച്ച്‌ പറയുമ്ബോള്‍ ഫോണ്‍ വിളിയാണ് പ്രശ്നമെന്നായിരുന്നു റിമി പറഞ്ഞത്. മാത്രമല്ല റോയിസിന് സ്നേഹിക്കാന്‍ ഒട്ടും അറിയില്ലെന്നും പറഞ്ഞിരുന്നു. വിവാഹമോചന വാര്‍ത്ത വന്നതിന് പിന്നാലെയാണ് റിമിയും ഭര്‍ത്താവും എത്തിയിട്ടുള്ള അഭിമുഖങ്ങളെല്ലാം സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായത്.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍