Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘എന്നെ പുറത്താക്കിയത് അയാൾ‘- സീതയുടെ ഇന്ദ്രൻ പറയുന്നു

‘എന്നെ പുറത്താക്കിയത് അയാൾ‘- സീതയുടെ ഇന്ദ്രൻ പറയുന്നു
, ചൊവ്വ, 18 ഡിസം‌ബര്‍ 2018 (12:39 IST)
ഫ്ലവേഴ്സ് ചാനലിലെ പ്രേക്ഷകജനപ്രീതി നേടിയ സീരിയൽ ആണ് സീത. ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ ഷാനവാസും സ്വാസികയും നായികാനായകന്‍മാരായെത്തുന്ന പരമ്പരയാണ് സീത. എന്നാൽ, വിജയകരമായി കുതിച്ച സീരിയലിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്.   
 
പരമ്പരയിലെ നായകനായ ഇന്ദ്രനെ അവതരിപ്പിക്കുന്നത് ഷാനവാസ് ആണ്. എന്നാൽ, സീരിയലിൽ ഇതിനോടകം ഇന്ദ്രൻ മരിച്ചു കഴിഞ്ഞു. ഇന്ദ്രനേയും സീതയെയും ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർക്ക് ഇത് താങ്ങാനായിട്ടില്ല. സീതേന്ദ്രിയം ഇല്ലാതെ എന്ത് സീതയെന്നാണ് അവർ ചോദിക്കുന്നത്. ഇതോടെ യുട്യൂബിൽ അപ്‌ലോട് ചെയ്യുന്ന വീഡിയോക്ക് ഡിസ്‌ലൈക്കുകളുടെ പൂരമാണ്. 
 
ഒരു പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ ചെയ്തതെന്നും ഇന്ദ്രൻ മറ്റൊരു പ്രധാനപ്പെട്ട അവസരത്തിൽ തിരികെ വരുമെന്നും സംവിധായകൻ ഗിരീഷ് കോന്നി പറഞ്ഞിരുന്നു. എന്നാൽ, സീരിയലിലെ തന്നെ മറ്റൊരു വ്യക്തി കാരണമാണ് താൻ പുറത്താക്കപ്പെട്ടതെന്ന് ഷാനവാസ് മനോരമ ഓൺലൈനോട് തുറന്നു പറയുകയാണ്. 
 
‘മനസ്സറിയാത്ത കാര്യങ്ങൾക്കു ഞാൻ ക്രൂശിക്കപ്പെടുന്നു. ഒരു പാട് പേർ ഇല്ല. ഒരു വ്യക്തി. അയാൾ സൃഷ്ടിച്ച തെറ്റിദ്ധാരണയുടെ പുറത്താണു ഞാൻ ആ സീരിയലിൽ നിന്നു പുറത്തായത്. പക്ഷേ, ഞാൻ നിരപരാധി ആണെന്ന് കാലം തെളിയിക്കും എന്ന് ഉറപ്പുണ്ട്’- ഷാനവാസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മമ്മൂട്ടി മതി, മറ്റാർക്കും കഴിയില്ല’- പക്ഷേ നായകനായത് മോഹൻലാൽ!