Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ജെ എൻ യുവിലെ വിദ്യാർത്ഥി നേതാക്കൾക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമെന്ന് നിർമല സീതാരാമൻ

വാർത്ത
, ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (18:20 IST)
ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിൽ ഇടതു വിദ്യാർത്ഥി സംഘടനകൾ നേടിയ മികച്ച വിജയത്തിനു പിന്നലെ വിവാദ പരാമർശവുമായി പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ. ജെ എൻ യു വിലെ വിദ്യാർത്ഥി നേതാക്കൾക്ക് രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടെന്നാണ് പ്രതിരോധ മന്ത്രിയുടെ പരാമർശം.
 
ഇന്ത്യാ വിരുദ്ധ ശക്തികൾ ജെ എൻ യുവിലെ വിദ്യാർത്ഥി നേതാക്കളെ ഉപയോഗിച്ച് രാജ്യത്തോട് യുദ്ധം ചെയ്യുകയണെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇതിനായി ക്യാമ്പസുകളിൽ ലഘുലേഖകൾ വിതരണം ചെയ്യുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
 
ബി ജെ പി അധികാരത്തിൽ വന്നതു മുതൽ വിവിധ സന്ദർഭങ്ങളിൽ ജെ എൻ യുവിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിശേധങ്ങൾ കേന്ദ്ര സർക്കാരിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ക്യാമ്പസിനകത്ത് എ ബി വി പിയെ വളർത്താൻ കേന്ദ്ര സർക്കാർ ശ്രമം നടത്തിയിരുന്നെങ്കിലും ഇതിൽ വിജയം വരിക്കാൻ ബി ജെ പിക്കായില്ല. ഇതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാന സ്കൂൾ കലോത്സവം മൂന്ന് ദിവസമായി ചുരുക്കി: രചനാ മത്സരങ്ങൾ ജില്ലാ തലത്തിൽ മാത്രം