'ആണിന്റെ തുണ വേണ്ടെന്ന് പെൺകുട്ടികൾ തീരുമാനിച്ചാൽ ഈ ആണുങ്ങളെന്ത് ചെയ്യും’? - പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

ചിപ്പി പീലിപ്പോസ്
ചൊവ്വ, 3 മാര്‍ച്ച് 2020 (13:28 IST)
സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും ഒളിഞ്ഞും തെളിഞ്ഞും ഇന്നും സ്ത്രീധനം ചോദിക്കുന്നവർ കേരളത്തിലുണ്ട്. ചോദിക്കുമ്പോൾ ഇല്ലായെന്ന് പറയാൻ കഴിയുന്ന ആളുകൾ കുറവാണ്. സ്ത്രീധനം നൽകി വിവാഹം കഴിപ്പിച്ച് അയക്കുന്ന പെൺകുട്ടികൾ ഭർതൃവീട്ടിൽ അനുഭവിക്കുന്ന യാതനകളും ബുദ്ധിമുട്ടുകളും ഇന്നും തുടരുകയാണ്. കടമ വാങ്ങിച്ചും ലോണെടുത്തുമായിരിക്കും മാതാപിതാക്കൾ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നത്. അതിനാൽ വിഷമങ്ങളും കഷ്ട്തകളും പിടിച്ചുനിൽക്കാൻ കഴിയാതെ വന്നാൽ പോലും അവർ തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകാൻ മടികാണിക്കും. വീട്ടുകാർക്ക് ബാധ്യതയാകാതിരിക്കാൻ അവർ എല്ലാം സഹിച്ച് ജീവിക്കും, കഴിയാതെ വരുമ്പോൾ ആത്മഹത്യയും. 
 
ഇതാണ് സ്ത്രീധനം വരുത്തിവെയ്ക്കുന്നത്. അത്തരമൊരു കഥയാണ് കോടീശ്വരൻ പരിപാടിയിലെ മത്സരാർഥി കൃഷ്ണ വിജയനും പറയാൻ ഉണ്ടായിരുന്നത്. കഥ കേട്ട അവതാരകനും നടനുമായ സുരേഷ് ഗോപിക്ക് തന്റെ വികാരത്തെ നിയന്ത്രിക്കാനായില്ല. താരം ഷോയിൽ വെച്ച് സ്ത്രീധനം വാങ്ങുന്ന ആണുങ്ങളോട് ക്ഷുഭിതനായി സംസാരിച്ചു. 
 
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിൽ നിന്നും മർദനവും ഭീഷണിയും നേരിടേണ്ടി വന്നതോടെ സ്വന്തം വീട്ടിലേക്ക് തിരിച്ച് വന്ന കൃഷ്ണയുടെ ജീവിതകഥ ആരേയും നൊമ്പരപ്പെടുത്തുന്നതായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഭാര്യമാരെ ഉപദ്രവിക്കുന്ന ആണുങ്ങളോടായിരുന്നു സുരേഷ് ഗോപി തന്റെ ആത്മരോഷം പ്രകടിപ്പിച്ചത്. 
 
‘ലോകത്തുള്ള പെൺമക്കളുള്ള ഹതഭാഗ്യരായ അച്ഛനമ്മമാരെ ഓർത്താണ് എന്റെ ഹൃദയം നനയുന്നത്. ചില തീരുമാനങ്ങൾ ആണുങ്ങൾ തന്നെ എടുക്കണം. പെണ്ണിന്റെ പേരിൽ ഒരു പണവും വേണ്ട എന്ന് അവർ പറയണം. ഓരോരുത്തരും സ്വയം യോഗ്യത അളന്നാൽ എങ്ങനെയാണ് പെൺകുട്ടിയുടെ അച്ഛനമ്മമാർ യോഗ്യത നിശ്ചയിക്കാൻ ബാധ്യസ്തരാകുന്നത്. തിരിച്ച് പെണ്ണുങ്ങൾ ഇനി ആൺകുട്ടികളെ ആവശ്യമില്ലെന്ന് പറഞ്ഞ് അവരുടെ യോഗ്യത നിശ്ചയിച്ച് ദൃഢമായി ചുടവടുറപ്പിച്ചാൽ....ഈ ആണുങ്ങൾ എന്തുചെയ്യും.’– സുരേഷ് ഗോപി രോക്ഷാകുലനായി ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടിയായെന്ന് റിപ്പോർട്ട്

ഹിന്ദുവാകാൻ ക്ഷേത്രത്തിൽ പോകണമെന്ന നിർബന്ധമില്ല, ഹിന്ദുമതമൊരു ജീവിതരീതി: സുപ്രീം കോടതി

എഐഎഡിഎംകെയിൽ പൊട്ടിത്തെറി, വിജയെ പിന്തുണച്ച എംഎൽഎമാരെ അയോഗ്യരാക്കാൻ നീക്കം

സീനിയോരിറ്റി പരിഗണിച്ചില്ല, ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് രമേശ് ചെന്നിത്തല, മന്ത്രിസഭയിലേക്കില്ലെന്ന് സൂചന

11 ദിവസത്തെ ചർച്ച, സമയമെടുത്തത് കെസിയെ അനുനയിപ്പിക്കാനോ?, അവസാന നിമിഷം വരെ സതീശനൊപ്പം നിന്ന് ലീഗ്

അടുത്ത ലേഖനം
Show comments