Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പിന് വിരാമം, പ്രേക്ഷകരുടെ സ്വന്തം ബിഗ്ഗ് ബോസ്സ് സീസണ്‍ 7 വരുന്നു

മനോഹരവും നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പില്‍ ലോഗോ തയ്യാറാക്കിയിരിക്കുന്നത്.

bigboss

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 21 മെയ് 2025 (15:51 IST)
bigboss

ആരാധകരുടെ  ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും കാത്തിരിപ്പുകള്‍ക്കുമെല്ലാം  അവസാനം കുറച്ചു കൊണ്ട്  ബിഗ്ഗ് ബോസ്സ് സീസണ്‍ 7 ലോഗോ   ഔദ്യോഗികമായി അവതരിപ്പിച്ച് ഏഷ്യാനെറ്റ്.  ഇടതുവശത്ത് ബിഗ്ഗ് ബോസ്സ്  അവതാരകനായ മോഹന്‍ലാലിനെ  ഉദ്ദേശിച്ചുള്ള  'L' ഉം മറുവശത്ത് സീസണിനെ  സൂചിപ്പിക്കുന്ന '7' ഉം ചേര്‍ത്ത് മനോഹരവും  നൂതനവുമായ രീതിയിലാണ് പുതിയ പതിപ്പില്‍ ലോഗോ  തയ്യാറാക്കിയിരിക്കുന്നത്.
 
നടുവിലുള്ള ഡിസൈനിങ്ങിന് ഒരേസമയം കണ്ണിനോടും ക്യാമറാ ലെന്‍സിനോടും സാമ്യമുണ്ട്. നിയോണ്‍ ലൈറ്റിംഗ് നിറങ്ങള്‍ കൂടി ഉള്‍പ്പെടുത്തി രൂപകല്പന ചെയ്ത  ഈ ലോഗോ പ്രോഗ്രാമിന്റെ  ഊര്‍ജ്ജസ്വലതയും  ചലനാത്മകതെയെയെല്ലാം കുറിക്കുന്നു.  കണ്ണിനെ വലയം ചെയ്തിരിക്കുന്ന വരകള്‍  കണ്ണിന്റെ ഐറിസിനോട് ഏറെ സാമ്യമുള്ളതാണ്. ശ്രദ്ധിച്ചുനോക്കിയാല്‍ കണ്ണിന് ചുറ്റും 7 ചിഹ്നങ്ങള്‍ കൂടി കാണാം. അതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും സീസണിന്റെ തീമിനെ  സംബന്ധിച്ചുള്ള ഏഴാണിതെന്നും , ഈ ഏഴിന്റെ  അര്‍ത്ഥം വരുന്ന അപ്‌ഡേറ്റുകളില്‍  നിന്നും വ്യക്തമാക്കുമെന്നും  ബിഗ്ഗ് ബോസ്സ് ടീം അറിയിച്ചു. 
 
കൂടാതെ ഷോ മുന്നോട്ടുപോകുന്തോറും, അതിന്റെ  പരിണാത്മകതയും ഊര്‍ജസ്വലതയുംകൈകൊണ്ട് ലോഗോയിലും  ചില മാറ്റങ്ങള്‍ വന്നു കൂടുതല്‍ വൈബ്രന്റാകുന്ന  തരത്തിലുള്ള ഒരു വ്യത്യസ്ത രീതിയാണ് ഇത്തവണ ഞങ്ങള്‍ പരീക്ഷിക്കുന്നെതന്നും ഏഷ്യാനെറ്റ്  ടീം അറിയിച്ചു.
ആകെത്തുകയില്‍ കുറേകൂടി  മോഡേണും  യൂത്ത്ഫുള്ളും വൈബ്രന്റ്മായ  ഒരു ഡിസൈനാണ്  സീസണ്‍ 7 നായി ബിഗ്ഗ് ബോസ്സ് ടീം ഒരുക്കിയിരിക്കുന്നത്. വരുംനാളുകളില്‍ കൂടുതല്‍ ആവേശകരമായ  ബിഗ്ഗ് ബോസ്സ് അപ്‌ഡേറ്റുകള്‍ക്കായി കാത്തിരിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Narivetta Song: വെടിച്ചില് പാട്ടുമായി വേടന്‍; വന്‍ പ്രതീക്ഷകളോടെ 'നരിവേട്ട'