Webdunia - Bharat's app for daily news and videos

Install App

സാന്ത്വനം സീരിയല്‍ താരം കൈലാസ് നാഥ് ഗുരുതരാവസ്ഥയില്‍; പിള്ളച്ചേട്ടനായി സഹായം ചോദിച്ച് മറ്റ് താരങ്ങള്‍

Webdunia
ബുധന്‍, 12 മെയ് 2021 (12:35 IST)
സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് നടന്‍ കൈലാസ് നാഥ്. ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനത്തില്‍ പിള്ളച്ചേട്ടന്‍ എന്ന കഥാപാത്രത്തെയാണ് കൈലാസ് നാഥ് ഇപ്പോള്‍ അവതരിപ്പിക്കുന്നത്. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ ആശുപത്രിയിലാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സാന്ത്വനം സീരിയലിലെ മറ്റ് താരങ്ങളാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 
 
എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൈലാസ് നാഥിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ലിവര്‍ മാറ്റിവയ്ക്കണമെന്നും താരങ്ങള്‍ പറയുന്നു. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസാണ് കൈലാസ് നാഥിന്. കഴിഞ്ഞ ദിവസം ചെറിയ രീതിയില്‍ ഹൃദയാഘാതവും സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണ്. സുമനലുകള്‍ കൈലാസ് നാഥിനെ സഹായിക്കാന്‍ മുന്‍പോട്ടുവരണമെന്നും സാന്ത്വനം താരങ്ങള്‍ ആവശ്യപ്പെട്ടു. കൈലാസ് നാഥിന്റെ മകളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ അടക്കം താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bijesh avanoor (@bijeshavanoor)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

ട്രെയിനില്‍ കുപ്പിവെള്ള വില്‍പനക്കാരന്‍ ടിടിഇയുടെ വേഷത്തിലെത്തി ദിവസവും തട്ടിയത് പതിനായിരത്തിലേറെ രൂപ

ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യം; പ്രതിയായ സ്ത്രീയുടെ ഫോണില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ നമ്പറുകളും !

Covid: ഒറ്റദിനം 358 കോവിഡ് രോഗികള്‍; ആകെ രോഗികള്‍ 6,500 ലേക്ക്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

അടുത്ത ലേഖനം
Show comments